1 GBP = 129.17
breaking news

തൃക്കാക്കര മോർഫിങ് കേസ്: ‘ടെലഗ്രാമിൽ നിന്ന് വിവരങ്ങൾ കിട്ടി’; ഗ്രൂപ്പ് അംഗങ്ങൾ അഡ്മിന്മാർ എന്നിവരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

തൃക്കാക്കര മോർഫിങ് കേസ്: ‘ടെലഗ്രാമിൽ നിന്ന് വിവരങ്ങൾ കിട്ടി’; ഗ്രൂപ്പ് അംഗങ്ങൾ അഡ്മിന്മാർ എന്നിവരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

കൊച്ചി: തൃക്കാക്കര മോർഫിംഗ് കേസിൽ ടെലഗ്രാമിൽ നിന്ന് വിവരങ്ങൾ കിട്ടിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളീരാജ് മഹേഷ്‌ കുമാർ. പ്രതി സനീഷ് തുടങ്ങിയ പ്രീമിയം ഗ്രൂപ്പിന്റേത് അടക്കം നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഗ്രൂപ്പിൽ അംഗങ്ങളായവരുടെ വിവരങ്ങൾ ശേഖരിക്കുന്നു. ഗ്രൂപ്പ് അംഗങ്ങൾ അഡ്മിന്മാർ എന്നിവരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

കുട്ടികളുടെ നഗ്ന ദൃശ്യങ്ങളും ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പിൽ അംഗങ്ങൾ ആയിരുന്നവർക്കെതിരെ പോക്സോ കേസ് എടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. നാല് ടെലഗ്രാം ഗ്രൂപ്പുകളുടെ വിശദമായ വിവരങ്ങൾ തേടി ടെല​ഗ്രാമിന് കത്ത് നൽകിയിട്ടുണ്ട് പ്രതി സനീഷ് തുടങ്ങിയ പ്രീമിയം ഗ്രൂപ്പിന്റേത് അടക്കം നിർണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

പെൺകുട്ടികളുടെ സാധാരണ ഫോട്ടോകൾ ആദ്യം വ്യക്തികൾക്ക് അയച്ചു നൽകും. പിന്നിട് അവരുടെ അശ്ലീല ചിത്രങ്ങൾ ആവശ്യമെങ്കിൽ പണം നൽകി ഗ്രൂപ്പിൽ ചേരാൻ ആവശ്യപ്പെടുന്നതാണ് സനീഷിന്റെ രീതി. ഗ്രൂപ്പിൽ അംഗകമാകാൻ 250 രൂപയാണ് വാങ്ങിയിരുന്നത്. ഇതുവരെ രണ്ടു പേർ മാത്രമാണ് അറസ്റ്റിലായത്. തൃക്കാക്കര എസിപി ബിനോയ് ചന്ദ്രന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more