- നോർത്തേൺ അയർലൻഡിൽ മലയാളി യുവാവ് മരണമടഞ്ഞു
- വിൽറ്റ്ഷെയറിൽ ഇരിങ്ങാലക്കുട സ്വദേശി സേവ്യർ ലോനപ്പൻ നിര്യാതനായി
- റഷ്യയെ ആക്രമിച്ചാൽ യൂറോപ്പിന് അത് താങ്ങാനാവില്ല; റഷ്യൻ വിദേശകാര്യമന്ത്രി
- ബ്രിട്ടണിൽ സിഖ് ഡ്രൈവറെ ആക്രമിച്ച് ബസ് തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ
- യു.എസ്, ദക്ഷിണ കൊറിയ സഖ്യത്തിന് മുന്നറിയിപ്പുമായി വീണ്ടും ഉത്തര കൊറിയ
- 'ഗസ്സയിൽ നടക്കുന്നത് നീതീകരിക്കാനാവാത്ത വലിയ ദുരന്തം'; വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി എഡ് ഷീരൻ
- കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ പേരിൽ മാതാപിതാക്കൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയോ ജയിൽശിക്ഷ നേരിടേണ്ടി വരികയോ ചെയ്തേക്കാമെന്ന് മന്ത്രി
ഏട്ടാമത് യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളിക്ക് ആവേശാരവങ്ങൾ ഉയർത്താൻ; തുഴയെറിയുന്നവർക്കും കരയിൽ നിൽക്കുന്നവർക്കും ഒരുപോലെ ആവേശം പകരാൻ റണ്ണിംഗ് കമന്ററിയുമായി ജോർജ്ജ്കുട്ടി പുന്നമട, തോമസ് പോൾ, ജോൺസൺ കളപ്പുരയ്ക്കൽ, ജിനോ സെബാസ്റ്റ്യൻ തുടങ്ങിയവർ……
- Aug 13, 2026
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
എട്ടാമത് യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളിക്ക് ആവേശാരവങ്ങൾ ഉയർത്താൻ ജോർജ്ജ്കുട്ടി പുന്നമട (അയർലണ്ട്), തോമസ് പോൾ, ജോൺസൺ കളപ്പുരയ്ക്കൽ, ജിനോ സെബാസ്റ്റ്യൻ എന്നിവരുൾപ്പെടുന്ന ടീമായിരിക്കും തുഴയെറിയുന്നവർക്കും കരയിൽ നിൽക്കുന്നവർക്കും ഒരുപോലെ ആവേശം പകരാൻ റണ്ണിംഗ് കമന്ററിയുമായി മാൻവേഴ്സ് തടാകക്കരയിലുണ്ടാവുക.

ഓളപരപ്പുകളിൽ ജലോത്സവങ്ങൾ ഉണർത്തുന്ന ആവേശ തിരമാലകൾ അതിന്റെ വീറും വാശിയും ഒട്ടും ചോരാതെ പ്രേക്ഷക ഹൃദയങ്ങളിലേയ്ക്ക് എത്തിക്കാൻ റണ്ണിംഗ് കമന്ററി ടീം വലിയ പങ്കാണ് വഹിക്കുന്നത്. എട്ടാമത് യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി കമന്ററി ടീം പരിണിത പ്രഞ്ജരായ കമൻ്റേറ്റർമാരുടെ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു. മുൻ വർഷങ്ങളിൽ യുക്മ സംഘടിപ്പിച്ച മത്സര വള്ളംകളികളെ വൻ വിജയമാക്കി മാറ്റിയതിൽ ഒരു വലിയ പങ്കാണ് റണ്ണിംഗ് കമന്ററി ടീം നിർവ്വഹിച്ചത്. മത്സരങ്ങളില്‍ ഓളപ്പരപ്പിന്റെ ആവേശം അണുവിട ചോരാതെ ജനഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങുന്നതിന് റണ്ണിംഗ് കമന്ററിയ്ക്ക് വലിയ പങ്കാണുള്ളത്. യുക്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന മത്സരവള്ളംകളിയെ ഒരു വൻ വിജയമാക്കി മാറ്റുന്നതിന് നിര്‍ണ്ണായകമായ പങ്കാണ് മുൻ വർഷങ്ങളിൽ റണ്ണിംഗ് കമന്ററി ടീം നിർവഹിച്ചത്. 2019-ൽ വള്ളംകളി നടന്നതിന് പിന്നാലെ കടന്നുവന്ന മഹാമാരി കോവിഡ് കാരണം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2022 ൽ മത്സരവള്ളംകളി മടങ്ങിയെത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് യുകെയിലെ മലയാളികൾ സ്വീകരിച്ചത്. എട്ടാമത് വള്ളംകളി നേരിട്ട് കാണാനെത്തുന്നവർക്കും അതിനൊപ്പം തന്നെ ലൈവ് പ്രക്ഷേപണം ചെയ്യുന്ന മാഗ്ന വിഷൻ ടി.വിയിലൂടെ യു.കെയിലെ മത്സരവള്ളംകളിയെ വീക്ഷിക്കാനെത്തുന്ന ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികൾക്കും ഓളപ്പരപ്പിലുയരുന്ന വീറും വാശിയും ആവേശവുമെല്ലാം പകര്‍ന്നു നല്‍കുന്നതിന് റണ്ണിംഗ് കമന്ററി ടീം തയ്യാറെടുത്തു കഴിഞ്ഞു.
വഞ്ചിപ്പാട്ടുകളുടെ അകമ്പടിയോടെ താളത്തിൽ വാക്കുകളെ തുഴകളാക്കി ആവേശം കോരിയെറിയുന്ന വാഗ്ധോരണിയുമായി മത്സരവള്ളങ്ങളുടെ കുതിപ്പിനൊപ്പം കരയെയും തടാകത്തെയും ഒരുപോലെ ഇളക്കിമറിച്ചു കമന്ററി നല്കി കഴിഞ്ഞ വര്‍ഷങ്ങളിൽ അഭിനന്ദനങ്ങളുടെ പുഷ്പവൃഷ്ടിയേറ്റു വാങ്ങിയ പ്രതിഭാധനരും പരിചയസമ്പന്നരുമായ ജോർജ്ജ്കുട്ടി പുന്നമട (അയർലൻ്റ്), തോമസ് പോൾ (സ്റ്റോക്ക് ഓൺ ട്രന്റ്), ജോൺസൺ കളപ്പുരയ്ക്കൽ (പ്രെസ്റ്റൺ), ജിനോ സെബാസ്റ്റ്യൻ (നനീട്ടൺ) എന്നിവരൊത്തു ചേരുമ്പോൾ കാണികളെ ആവേശക്കൊടുമുടിയിലേയ്ക്ക് ഉയര്‍ത്തുന്ന വാഗ്ധോരണിയാവുമെന്നുള്ളതിന് സംശയമില്ല.

ജലരാജാക്കന്മാർ റോഥർഹാം മാൻവേഴ്സ് തടാകത്തിന്റെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് മാരിവില്ല് തീർത്ത് പായുന്നത് സാഹിത്യവും കഥകളും ഗ്രാമീണപദപ്രയോഗങ്ങളും നാടൻ ശൈലിയും ചരിത്രവും വഞ്ചിപ്പാട്ടുകളുമെല്ലാം ഇടകലർത്തി നല്കുന്ന തല്‍സമയ വിവരണം കാണികളെ പുന്നമടക്കായലിന്റെ അരികിലാണോ എന്നു തോന്നിപ്പിക്കും.
റണ്ണിംഗ് കമന്ററി ടീമില്‍ ഇത്തവണ ഒന്നിനൊന്നിന് മികച്ച ആളുകളാണ് ഒത്തുചേരുന്നത്. കഴിഞ്ഞ 25 വർഷമായി അയർലൻ്റിൽ പ്രവാസ ജീവിതം നയിക്കുന്ന ജോർജ്ജ്കുട്ടി പുന്നമട യുക്മ വള്ളംകളി കമൻ്റ്റിക്ക് വേണ്ടി മാത്രമാണ് അയർലണ്ടിൽ നിന്നും മാൻവേഴ്സിലെത്തുന്നത്. വള്ളംകളി, വടംവലി കമൻ്റ്റികളിൽ പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുമായാണ് ജോർജ്ജുകുട്ടി യുക്മ വള്ളംകളിയിലേക്ക് കടന്ന് വരുന്നത്. നാട്ടിലും വിദേശത്തുമായി നിരവധി വള്ളംകളി, വടംവലി മത്സരങ്ങളിൽ കമൻ്റ്റി പറഞ്ഞിട്ടുള്ള ജോർജ്ജ്കുട്ടി അയർലൻ്റിലെ പുന്നമട ബോട്ട് ക്ളബ്ബിൻ്റെ ക്യാപ്റ്റൻ കൂടിയാണ്.
ചെറുപ്പം മുതല്‍ പ്രസംഗ – അനൗണ്‍സ്മെന്റ് വേദികളിലും സാമൂഹിക സാംസ്കാരിക സദസ്സുകളിലും തിളങ്ങുന്ന താരങ്ങളും യു.കെയിലെ മലയാളി സമൂഹത്തില്‍ ഏറെ ശ്രദ്ധേയരുമായ തോമസ് പോളും, ജോൺസൺ കളപ്പുരയ്ക്കലും, ജിനോ സെബാസ്റ്റ്യനും ചേർന്ന് വ്യത്യസ്തമായ ശൈലികളും വേറിട്ട അവതരണരീതികളുമെല്ലാമായി കാണികളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലൈവ് കാണുന്നവരെയും ആവേശക്കൊടുമുടിയേറ്റുമെന്ന് തീര്‍ച്ചയാണ്.
കടുത്തുരുത്തി സ്വദേശി സ്റ്റോക്ക് ഓൺ ട്രെൻ്റിൽ നിന്നുള്ള തോമസ് പോൾ യുകെയിലെ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമാണ്. കമൻ്റ്റി, അനൌൺസ്മെൻ്റ് രംഗങ്ങളിലെ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുമായാണ് തോമസ് പോൾ യുക്മ വള്ളംകളിയിലേക്ക് കടന്ന് വരുന്നത്.
കുട്ടനാടിൻ്റെ വള്ളംകളി പാരമ്പര്യം രക്തത്തിലലിഞ്ഞ് ചേർന്ന ജോൺസൺ ജി കളപ്പുരക്കൽ പ്രിസ്റ്റണടുത്ത് ചോർലിയിൽ താമസിക്കുന്നു. നാട്ടിലെ പൊതുപ്രവർത്തന പരിചയം യുകെയിലും പിന്തുടരുന്ന ജോൺസൺ യുക്മ വള്ളംകളിയിലെ ഒരു സ്ഥിര സാന്നിദ്ധ്യമാണ്.
പാലായ്ക്കു സമീപം പ്രവിത്താനം സ്വദേശിയായ നനീട്ടനിൽ നിന്നുള്ള ജിനോ സെബാസ്റ്റ്യൻ യുകെയിൽ എത്തും മുമ്പ് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജിയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ മേധാവിയുടെ ചുമതല വഹിച്ചിരുന്നു. യുക്മയുടെ നാഷണൽ – മിഡ്ലാൻഡ്സ് റീജിയണൽ പ്രോഗ്രാമുകളിൽ ഇതിനകം ശ്രദ്ധേയമായ വിധത്തിൽ അനൗൺസ്മെന്റ് വിഭാഗം കൈകാര്യം ചെയ്ത് കഴിവ് തെളിയിച്ച ജിനോ കേരളപ്പൂരം വള്ളംകളിയിലെ മികവുറ്റ കമന്ററി ടീമിനൊപ്പം ചേരുമ്പോൾ കാണികൾക്കു ആവേശം ഒട്ടും ചോരാതെ മത്സരവീര്യം പകർന്നു നല്കുമെന്നതിൽ സംശയമില്ല.
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ടൈറ്റില്‍ സ്പോണ്‍സറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടന്‍, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, എല്‍.ടി.സി. ഗ്ലോബല്‍, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, കേരള ഡിലൈറ്റ്സ്, ഇന്ഫിന് ടൂര്‍സ് ആന്റ് ട്രാവല്‍സ്, മൈ ലോക്കൽ ഇന്ത്യൻ മട്ടാഞ്ചേരി, ടോണ്ടൻ എന്നിവരും ഉടന്‍ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ഉം ആയിരിക്കും മറ്റ് പ്രധാന സ്പോണ്‍സര്‍മാര്‍.

യുക്മ ദേശീയ സമിതി ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ ജയകുമാർ നായർ, ഷിജോ വർഗീസ്, വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, പീറ്റർ താണോലിൽ, ഡോ.ബിജു പെരിങ്ങത്തറ, ഡിക്സ് ജോർജ്ജ്, ജോർജ് തോമസ് തുടങ്ങിയവരുടെയും പോഷക സംഘടനാ ഭാരവാഹികൾ, റീജിയണൽ ഭാരവാഹികൾ, അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരാണ് വള്ളംകളിയുടെ സംഘാടകർ.
മലയാളികളുടെ ഇഷ്ടപ്പെട്ട കായിക വിനോദമായ വള്ളംകളിയും കേരളീയ കലാരൂപങ്ങളും എല്ലാമായി ഈ അവധിക്കാലത്തിൻ്റെയും ഓണാഘോഷങ്ങളുടെയുമിടയിൽ ഒരു ദിവസം മുഴുവൻ ആഹ്ലാദിച്ചുല്ലസിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി, ആഗസ്റ്റ് 30 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു.
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്
അഡ്വ. എബി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്)- 07702862186
ജയകുമാര്‍ നായര്‍ (ജനറല്‍ സെക്രട്ടറി)- 07403223006
ഡിക്സ് ജോര്‍ജ്ജ് (ജനറല്‍ കണ്‍വീനര്‍)- 07403312250
ജോര്‍ജ്ജ് തോമസ് (ടീം മാനേജ്മെന്റ്) – 07903426018
കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake
Station Road
Wath-Upon-Dearne
Rotherham
South Yorkshire.
S63 7DG.
Latest News:

നോർത്തേൺ അയർലൻഡിൽ മലയാളി യുവാവ് മരണമടഞ്ഞു
ലണ്ടൻഡറി: നോർത്തേൺ അയർലൻഡിലെ ലണ്ടൻഡറിയിൽ മലയാളി യുവാവ് മരണമടഞ്ഞു. ഇടുക്കി തോപ്രാംകുടി സ്വദേശിയായ ആർ...Obituary
ഡുജുവാൻ ചുഴലിക്കാറ്റ് ഭീഷണിയിൽ ഇന്ത്യ-ജപ്പാൻ ടി20; കനത്ത മഴ മുന്നറിയിപ്പ്, ഇന്ത്യൻ സമയം, കാണാനുള്ള വ...
ടോക്കിയോ: ചരിത്രത്തിലാദ്യമായി നടക്കുന്ന ഇന്ത്യ-ജപ്പാൻ ടി20 മത്സരത്തിന് ഭീഷണിയായി 'ഡുജുവാൻ' സൂപ്പർ ട...Latest News
പ്രിയദർശിനി യാത്ര നൂറാം ദിവസത്തിലേക്ക്; സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 60 ശതമാനം വർധനവ്
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ...Latest News
വിൽറ്റ്ഷെയറിൽ ഇരിങ്ങാലക്കുട സ്വദേശി സേവ്യർ ലോനപ്പൻ നിര്യാതനായി
ഗ്ലോസ്റ്റർഷെയറിന് സമീപം വിൽറ്റ്ഷെയറിൽ ഇരിങ്ങാലക്കുട കാഞ്ഞിരത്തിങ്കൽ പരേതനായ ലോനപ്പൻ മകൻ സേവ്യർ (44)...Breaking News
രാജ്യവ്യാപകമായി കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന നിർദേശത്തിനെതിരെ ഹർജി നൽകി ദേശീയപാത അത...
ദില്ലി: തെരുവുനായ, അലഞ്ഞുതിരിയുന്ന കന്നുകാലികൾ എന്നിവയ്ക്കായി രാജ്യവ്യാപകമായി കന്നുകാലി സംരക്ഷണ കേന...Latest News
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപ...Kerala
സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ; പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്നു, ഹൈ...
ദേശീയ പുരസ്കാര ജേതാക്കളായ നിർമ്മാതാക്കൾ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ പ്രൊഡക്ഷൻ ഹൗസായ പ...Kerala
വാതിൽപടിയിലും യാത്രക്കാർ; KSRTC പ്രിയദർശിനി ബസിൽ യാത്രക്കാരെ കുത്തിനിറച്ച് അപകടയാത്ര
കാസർഗോഡ്: KSRTC പ്രിയദർശിനി ബസിൽ യാത്രക്കാരെ കുത്തിനിറച്ച് അപകട യാത്ര. കാസർഗോഡ് – മംഗളൂരു റൂട്ടിലാണ...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- ഡുജുവാൻ ചുഴലിക്കാറ്റ് ഭീഷണിയിൽ ഇന്ത്യ-ജപ്പാൻ ടി20; കനത്ത മഴ മുന്നറിയിപ്പ്, ഇന്ത്യൻ സമയം, കാണാനുള്ള വഴികള്‍ ടോക്കിയോ: ചരിത്രത്തിലാദ്യമായി നടക്കുന്ന ഇന്ത്യ-ജപ്പാൻ ടി20 മത്സരത്തിന് ഭീഷണിയായി ‘ഡുജുവാൻ’ സൂപ്പർ ടൈഫൂൺ. കനത്ത മഴയും കൊടുങ്കാറ്റും കാരണം ജപ്പാനിലെ കിഴക്കൻ മേഖല നിലവിൽ പൂർണമായി സ്തംഭിച്ച അവസ്ഥയിലാണ്. ചൊവ്വാഴ്ച സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കേണ്ട ഇന്ത്യ-ജപ്പാൻ മത്സരം മഴ കാരണം തടസപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെ തുടർന്ന് ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ കുതിരപ്പന്തയ മത്സരങ്ങൾ മാറ്റിവെക്കേണ്ടി വന്നു. ടോക്കിയോ മെട്രോപൊളിറ്റൻ പ്രദേശത്തിനും കാന്റോ
- പ്രിയദർശിനി യാത്ര നൂറാം ദിവസത്തിലേക്ക്; സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 60 ശതമാനം വർധനവ് തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി നാളെ നൂറ് ദിവസം പൂർത്തിയാക്കുന്നു. സ്ത്രീകളുടെ യാത്രാ ചെലവിന്റെ ഭാരം കുറയ്ക്കുന്നതിനൊപ്പം പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2026 ജൂൺ 15ന് പ്രിയദർശിനി യാത്രാ പദ്ധതി ആരംഭിച്ചത്. പദ്ധതി ആരംഭിച്ച് നൂറ് ദിവസം പിന്നിടുമ്പോൾ പൊതുഗതാഗത രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾക്കാണ് പദ്ധതി വഴിയൊരുക്കിയിരിക്കുന്നത്. പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ
- വിൽറ്റ്ഷെയറിൽ ഇരിങ്ങാലക്കുട സ്വദേശി സേവ്യർ ലോനപ്പൻ നിര്യാതനായി ഗ്ലോസ്റ്റർഷെയറിന് സമീപം വിൽറ്റ്ഷെയറിൽ ഇരിങ്ങാലക്കുട കാഞ്ഞിരത്തിങ്കൽ പരേതനായ ലോനപ്പൻ മകൻ സേവ്യർ (44) നിര്യാതനായി. അമ്മ പരേതയായ എൽസി ലോനപ്പൻ. ഭാര്യ നിജാ ജോസ്. മക്കൾ ജോഷ്വാ സേവ്യർ (12), ജെറോം സേവ്യർ (5), ജെയ്റോ സേവ്യർ (3) ഏകദേശം മൂന്ന് വർഷം മുൻപാണ് സേവ്യർ മക്കളുമൊത്ത് ഡിപ്പെൻഡൻ്റ് വിസയിൽ യുകെയിലെത്തിയത്. ഭാര്യ ജോലി ചെയ്യുന്ന കെയർ ഹോമിൽ തന്നെ ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് രാവിലെ ജോലിക്ക് പോകാൻ എഴുന്നേല്‍ക്കാതിരുന്നതിനാൽ വിളിച്ചു നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതായിട്ടാണ് കാണാൻ
- രാജ്യവ്യാപകമായി കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന നിർദേശത്തിനെതിരെ ഹർജി നൽകി ദേശീയപാത അതോറിറ്റി ദില്ലി: തെരുവുനായ, അലഞ്ഞുതിരിയുന്ന കന്നുകാലികൾ എന്നിവയ്ക്കായി രാജ്യവ്യാപകമായി കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള സുപ്രീംകോടതി നിർദേശത്തിനെതിരെ ദേശീയപാത അതോറിറ്റി ഹർജി നൽകി. നിർദേശം നടപ്പാക്കിയാൽ ഏകദേശം 7,000 കോടി രൂപ ചെലവ് വരുമെന്നും രാജ്യവ്യാപകമായി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് ദേശീയപാത അതോറിറ്റിക്ക് പ്രായോഗികമല്ലെന്നും വ്യക്തമാക്കി. സംരക്ഷണ കേന്ദ്രങ്ങൾ ജില്ലാ ഭരണകൂടങ്ങൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. ഹർജി പരിഗണിക്കാൻ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, സഞ്ജയ് കുമാർ എന്നിവർ ഉൾപ്പെട്ട പ്രത്യേക ബെഞ്ച് വേണമെന്നും എൻഎച്ച്എഐ ആവശ്യപ്പെട്ടു. പ്രത്യേക ബെഞ്ച്
- സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അതേസമയം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും, നാളെയും ഇടിമിന്നലോട്
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ





click on malayalam character to switch languages