1 GBP = 128.68
breaking news

പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ്‌ മറച്ച് ബസ് സർവീസ്; യാത്ര സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കർ പതിച്ച്

പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ്‌ മറച്ച് ബസ് സർവീസ്; യാത്ര സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കർ പതിച്ച്


പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ്‌ മറച്ച് ബസ് സർവീസ്. കർക്കിടകവാവിന്റെ ഭാഗമായി തിരുവല്ലം പരശുരാമ ക്ഷേത്രത്തിലേക്ക് നടത്തിയ സ്പെഷ്യൽ സർവീസുകളിൽ ആണ് ബസിന്റെ ബോർഡ്‌ മറച്ചത്. അതിനിടെ ഉൾകൊള്ളാൻ കഴിയുന്നതിലും അധികം ആളുകൾ ബസിൽ കയറിയതോടെ ഗുണ്ടൽപേട്ട് റൂട്ടിൽ പ്രിയദർശിനി സർവീസ് നടത്താൻ ജീവനക്കാരും വിസ്സമ്മതിച്ചു.

തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രത്തിലേക്ക് നടത്തിയ സ്പെഷ്യൽ സർവീസുകളിലാണ് പ്രിയദർശിനി സൗജന്യ യാത്ര ബോർഡ്‌ മറച്ചു വച്ച് സർവീസ് നടത്തിയത്. ബസിന്റെ 4 വശങ്ങളിലുമുള്ള ബോർഡുകൾ മറക്കുകയും പകരം സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കർ സ്ഥാപിക്കുകയും ചെയ്തു. 100 ഓളം ബസുകളാണ് കർക്കിടകവാവിന് സ്പെഷ്യൽ സർവിസിനായി ഇറക്കിയത്. ഇതിൽ ഭൂരിഭാഗവും പ്രിയദർശിനി ബസുകളാണ്. പ്രിയദർശിനി ബസുകൾ മറ്റു ആവശ്യങ്ങൾക്കൊന്നും പേര് മാറ്റി ഉപയോഗിക്കില്ല എന്ന വകുപ്പ് മന്ത്രിയുടെയും, മുഖ്യമന്ത്രിയുടെയും വാക്കുകൾ നിലനിൽക്കെയാണ് ഈ പേര് മറച്ചുള്ള സർവീസ്

അതിനിടെ പ്രിയദർശിനി ബസിലെ ഓവർലോഡ് കാരണം ജീവനക്കാർ ഇന്ന് സർവീസ് നടത്താനും വിസ്സമ്മതിച്ചു. ഗുണ്ടപ്പേട്ട് റൂട്ടിലാണ്ണ് 200 ഇൽ അധികം യാത്രക്കാർ ഒരു ബസിൽ കയറിയത്. വിഴിയിൽ നിന്ന് യാത്രക്കാരെ ഇനി കയറ്റണ്ട എന്ന തീരുമാനത്തിലാണ് ബസ് പിന്നീട് സർവീസ് നടത്തിയത്. സുൽത്തൻബത്തേരി നിന്ന് ഗുണ്ടപ്പെട്ടിലേക്കുള്ള ബസ് യാത്രക്കാരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more