- നോർത്തേൺ അയർലൻഡിൽ മലയാളി യുവാവ് മരണമടഞ്ഞു
- വിൽറ്റ്ഷെയറിൽ ഇരിങ്ങാലക്കുട സ്വദേശി സേവ്യർ ലോനപ്പൻ നിര്യാതനായി
- റഷ്യയെ ആക്രമിച്ചാൽ യൂറോപ്പിന് അത് താങ്ങാനാവില്ല; റഷ്യൻ വിദേശകാര്യമന്ത്രി
- ബ്രിട്ടണിൽ സിഖ് ഡ്രൈവറെ ആക്രമിച്ച് ബസ് തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ
- യു.എസ്, ദക്ഷിണ കൊറിയ സഖ്യത്തിന് മുന്നറിയിപ്പുമായി വീണ്ടും ഉത്തര കൊറിയ
- 'ഗസ്സയിൽ നടക്കുന്നത് നീതീകരിക്കാനാവാത്ത വലിയ ദുരന്തം'; വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി എഡ് ഷീരൻ
- കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ പേരിൽ മാതാപിതാക്കൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയോ ജയിൽശിക്ഷ നേരിടേണ്ടി വരികയോ ചെയ്തേക്കാമെന്ന് മന്ത്രി
യുകെ മലയാളികൾക്ക് ചരിത്രനിമിഷം; ചാൻസലർ ജോൺ ഹീലീ യുക്മ–ഇസ ലണ്ടൻ കേരളപൂരം 2026-ൽ മുഖ്യാതിഥി;പതാക ഉയർത്തി ഉദ്ഘാടനം ചെയ്ത് വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും
- Aug 13, 2026
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
റോതര്‍ഹാം: യൂറോപ്പിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക–കായിക ആഘോഷമായ യുക്മ–ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ല്‍ മുഖ്യാതിഥിയായി ബ്രിട്ടീഷ് ചാന്‍സലര്‍ ബഹുമാന്യനായ ജോണ്‍ ഹീലീ എം.പി. പങ്കെടുക്കും. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് ലേക്കില്‍ നടക്കുന്ന എട്ടാമത് കേരളപൂരം ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. രാവിലെ 9.15ന് അദ്ദേഹം പതാക ഉയര്‍ത്തി തുടര്‍ന്ന് കേരളത്തിന്റെ ജലോത്സവ പാരമ്പര്യത്തിന്റെ ആവേശം ബ്രിട്ടീഷ് മണ്ണില്‍ പുനരാവിഷ്കരിക്കുന്ന വള്ളംകളി ഔദ്യോഗികമായി ഫ്ലാഗ് ഓഫ് നിര്‍വഹിച്ച് തുടക്കം കുറിയ്ക്കും.

രാജ്യത്തിന്റെ ചാന്‍സലര്‍ തന്നെ കേരളപൂരത്തിന്റെ വേദിയിലെത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് യുക്മയ്ക്കും സംഘാടകര്‍ക്കും മാത്രമല്ല, ബ്രിട്ടനിലെ മുഴുവന്‍ മലയാളി സമൂഹത്തിനും ഏറെ അഭിമാനകരവും ചരിത്രപ്രധാനവുമായ നിമിഷമായിരിക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
കേരളത്തില്‍നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെ, ബ്രിട്ടന്റെ ഹൃദയഭാഗത്ത് കേരളത്തിന്റെ തനത് വള്ളംകളിയും കലാ–സാംസ്കാരിക പാരമ്പര്യങ്ങളും ഇത്രയും വിപുലമായി അവതരിപ്പിക്കുന്ന വേദിയില്‍ രാജ്യത്തിന്റെ ചാന്‍സലര്‍ നേരിട്ടെത്തി പതാക ഉയര്‍ത്തുകയും വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യുന്നത് കേരളപൂരം വള്ളംകളിയുടെ ചരിത്രത്തിലെ സുപ്രധാന അധ്യായമായി മാറുമെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിനടുത്ത പാര്‍ലമെന്ററി അനുഭവവുമായി ജോണ്‍ ഹീലീ റോമാഷ് ആന്റ് കോണിസ്ബറോ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലേബര്‍ പാര്‍ട്ടി എം.പിയാണ് ജോണ്‍ ഹീലീ. 1997-ല്‍ ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മൂന്ന് പതിറ്റാണ്ടിനടുത്ത് എം.പിയായി തുടരുന്ന അദ്ദേഹം സര്‍ക്കാര്‍ തലത്തിലും പ്രതിപക്ഷത്തും നിരവധി സുപ്രധാന ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്. മുന്‍ ലേബര്‍ സര്‍ക്കാരിന്റെ കാലത്ത് വിവിധ മേഖലകളുമായി ബന്ധപ്പെട്ട മന്ത്രിസ്ഥാനങ്ങള്‍ വഹിച്ചതിനു ശേഷം പ്രതിപക്ഷ നിരയില്‍ വിവിധ വകുപ്പുകളുടെ ഷാഡോ ഉത്തരവാദിത്വങ്ങളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു.
2024 ജൂലൈ മുതല്‍ 2026 ജനുവരി വരെ വരെ പ്രതിരോധ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം, 2026 ജൂലൈ 20-ന് പുതിയ മന്ത്രിസഭയില്‍ ചാന്‍സിലര്‍ ഓഫ് എക്സ്ചെക്വര്‍ ആയി നിയമിതനായി. ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥ, നികുതി നയം, പൊതുചെലവ്, ഖജനാവ് എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ഉത്തരവാദിത്തങ്ങളാണ് ചാന്‍സലര്‍ എന്ന നിലയില്‍ അദ്ദേഹം നിര്‍വഹിക്കുന്നത്.

പാര്‍ലമെന്റിലെത്തുന്നതിന് മുമ്പ് ട്രേഡ് യൂണിയന് രംഗത്തും ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തകനായും ജോണ്‍ ഹീലീ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോതര്‍ഹാം പ്രദേശവുമായി ദീര്‍ഘകാല ബന്ധം പുലര്‍ത്തുന്ന അദ്ദേഹം, താന്‍ പ്രതിനിധീകരിക്കുന്ന പ്രാദേശിക സമൂഹങ്ങളുമായുള്ള അടുത്ത ബന്ധത്തിനും ജനകീയ ഇടപെടലുകള്‍ക്കും ശ്രദ്ധേയനാണ്. ചാന്‍സലറുടെ സാന്നിധ്യം ആഘോഷത്തിന് കൂടുതല്‍ പ്രാദേശിക പ്രാധാന്യവും കുടിയേറ്റക്കാരുടെ സംഘടന എന്ന നിലയില്‍ യുക്മയ്ക്ക് ദേശീയ തലത്തിലുള്ള പ്രസക്തിയും നല്കുന്നതാവും.
ചരിത്രനിമിഷത്തിന് സാക്ഷിയാകാന്‍ മാന്‍വേഴ്സ് തടാകം
കേരളത്തിന്റെ ജലോത്സവ പാരമ്പര്യത്തിന്റെ ആവേശവും യു.കെ മലയാളികളുടെ ഐക്യവും ഒരുമിക്കുന്ന മാന്‍വേഴ്സ് ലേക്ക് ഇത്തവണ മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. വള്ളംകളിക്കൊപ്പം കേരളത്തിന്റെ സമ്പന്നമായ കലാ–സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ പരിപാടികളും കേരളപൂരം വേദിയില്‍ അരങ്ങേറും.
ചാന്‍സലറെ കേരളീയ പാരമ്പര്യത്തിന്റെ തനിമയോടെ സ്വീകരിക്കാനുള്ള വിപുലമായ ഒരുക്കങ്ങളും സംഘാടകര്‍ നടത്തിവരികയാണ്. പതാക ഉയര്‍ത്തി കേരളപൂരം ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം വള്ളംകളിയുടെ ഔദ്യോഗിക ഫ്ലാഗ് ഓഫ് നിര്‍വഹിക്കും. യു.കെ മലയാളി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രതിനിധികളുമായും സംഘാടകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നതിനും അവസരമൊരുങ്ങുന്നതാണ്.
മാന്‍വേഴ്സ് തടാകത്തിനെയും പ്രാദേശിക സമൂഹത്തെയും മലയാളി സമൂഹത്തെയും കൂടുതല്‍ അടുത്തുകൊണ്ടുവരുന്നതിന് വര്‍ഷങ്ങളായി ലഭിച്ചുവരുന്ന പിന്തുണയും സഹകരണവും ഈ വര്‍ഷത്തെ ആഘോഷത്തിന് കൂടുതല്‍ പ്രാധാന്യം നല്കുന്നു.

യുകെ മലയാളി സമൂഹത്തിന് അഭിമാന നിമിഷം
ബ്രിട്ടന്റെ എന്‍.എച്ച്.എസ്-ഉം ആരോഗ്യ–പരിചരണ മേഖലയും ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ മലയാളികള്‍ നല്കുന്ന സേവനവും സംഭാവനയും ഇന്ന് ഏറെ ശ്രദ്ധേയമാണ്. കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പുതിയ തലമുറയിലേക്ക് പകര്ന്നുനല്കുന്നതിനൊപ്പം, ബ്രിട്ടന്റെ ബഹുസാംസ്കാരിക സമൂഹത്തിന്റെ അവിഭാജ്യഘടകമായി മലയാളികള്‍ മുന്നേറുന്നതിന്റെ ആഘോഷം കൂടിയാണ് കേരളപൂരം.
അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ചാന്‍സലര്‍ ഈ ആഘോഷത്തില്‍ മുഖ്യാതിഥിയായി എത്തുകയും കേരളീയ പാരമ്പര്യത്തിന്റെ പ്രതീകമായ വള്ളംകളിക്ക് ഫ്ലാഗ് ഓഫ് നിര്‍വഹിക്കുകയും ചെയ്യുന്നത് യുകെയിലെ മലയാളി സമൂഹത്തിന് ലഭിക്കുന്ന വലിയ അംഗീകാരമായാണ് സംഘാടകര്‍ കാണുന്നതെന്ന് ജനറല്‍ കണ്‍വീനര്‍ ഡിക്സ് ജോര്‍ജ് അറിയിച്ചു.
മാന്‍വേഴ്സ് തടാകത്തിലെ ജലപ്പരപ്പില്‍ താളമൊത്ത തുഴച്ചിലുമായി വള്ളങ്ങള്‍ കുതിക്കുമ്പോള്‍ അത് ഒരു മത്സരത്തിന്റെ മാത്രം കാഴ്ചയാകില്ല; ഒരുമയുടേയും, കൂട്ടായ്മയുടേയും, സൗഹൃദത്തിന്റെയും, സാംസ്കാരിക കൂടിച്ചേരലിന്റെയും ശക്തമായ സന്ദേശം കൂടിയായിരിക്കും.
ഓഗസ്റ്റ് 15-ന് മാന്‍വേഴ്സ് തടകത്തിലും കരയിലുമായി നടക്കുന്നത് കേരളത്തിന്റെ പൈതൃകവും യു.കെ മലയാളികളുടെ ഐക്യവും അവര്‍ യു.കെ സമൂഹത്തിന് നല്കുന്ന സംഭാവനകളും ഉയര്‍ത്തിപ്പിടിക്കുന്ന അഭിമാനത്തിന്റെ ഒത്തുചേരല്‍ കൂടിയായിരിക്കും.
ഈ അപൂര്‍വ ചരിത്രനിമിഷത്തിന് സാക്ഷികളാകാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി കുടുംബങ്ങളെയും വള്ളംകളി പ്രേമികളെയും കലാ–സാംസ്കാരിക ആസ്വാദകരെയും യുക്മ–ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ലേക്ക് സംഘാടകര്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

വേദി: Manvers Lake, Rotherham, S63 7DG
തീയതി: 15 August 2026, Saturday
യുക്മ ദേശീയ ഭാരവാഹികളായ ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനിയേല്‍, സ്മിതാ തോട്ടം, സണ്ണിമോന്‍ മത്തായി, റെയ്മോള്‍ നിധീരി, പീറ്റര്‍ താണോലില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ടൈറ്റില്‍ സ്പോണ്‍സറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടന്‍, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്സ്, മണവാട്ടി, എല്‍.ടി.സി. ഗ്ലോബല്‍, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, കേരള ഡിലൈറ്റ്സ്, ഇന്ഫിന് ടൂര്‍സ് ആന്റ് ട്രാവല്‍സ്, മൈ ലോക്കൽ ഇൻഡ്യൻ മട്ടാഞ്ചേരി, ടോണ്ടൻ എന്നിവരും ഉടന്‍ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ഉം ആയിരിക്കും മറ്റ് പ്രധാന സ്പോണ്‍സര്‍മാര്‍.
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്
അഡ്വ. എബി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്)- 07702862186
ജയകുമാര്‍ നായര്‍ (ജനറല്‍ സെക്രട്ടറി)- 07403223006
ഡിക്സ് ജോര്‍ജ്ജ് (ജനറല്‍ കണ്‍വീനര്‍)- 07403312250
ജോര്‍ജ്ജ് തോമസ് (ടീം മാനേജ്മെന്റ്) – 07903426018
Latest News:

നോർത്തേൺ അയർലൻഡിൽ മലയാളി യുവാവ് മരണമടഞ്ഞു
ലണ്ടൻഡറി: നോർത്തേൺ അയർലൻഡിലെ ലണ്ടൻഡറിയിൽ മലയാളി യുവാവ് മരണമടഞ്ഞു. ഇടുക്കി തോപ്രാംകുടി സ്വദേശിയായ ആർ...Obituary
ഡുജുവാൻ ചുഴലിക്കാറ്റ് ഭീഷണിയിൽ ഇന്ത്യ-ജപ്പാൻ ടി20; കനത്ത മഴ മുന്നറിയിപ്പ്, ഇന്ത്യൻ സമയം, കാണാനുള്ള വ...
ടോക്കിയോ: ചരിത്രത്തിലാദ്യമായി നടക്കുന്ന ഇന്ത്യ-ജപ്പാൻ ടി20 മത്സരത്തിന് ഭീഷണിയായി 'ഡുജുവാൻ' സൂപ്പർ ട...Latest News
പ്രിയദർശിനി യാത്ര നൂറാം ദിവസത്തിലേക്ക്; സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 60 ശതമാനം വർധനവ്
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ...Latest News
വിൽറ്റ്ഷെയറിൽ ഇരിങ്ങാലക്കുട സ്വദേശി സേവ്യർ ലോനപ്പൻ നിര്യാതനായി
ഗ്ലോസ്റ്റർഷെയറിന് സമീപം വിൽറ്റ്ഷെയറിൽ ഇരിങ്ങാലക്കുട കാഞ്ഞിരത്തിങ്കൽ പരേതനായ ലോനപ്പൻ മകൻ സേവ്യർ (44)...Breaking News
രാജ്യവ്യാപകമായി കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന നിർദേശത്തിനെതിരെ ഹർജി നൽകി ദേശീയപാത അത...
ദില്ലി: തെരുവുനായ, അലഞ്ഞുതിരിയുന്ന കന്നുകാലികൾ എന്നിവയ്ക്കായി രാജ്യവ്യാപകമായി കന്നുകാലി സംരക്ഷണ കേന...Latest News
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപ...Kerala
സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ; പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്നു, ഹൈ...
ദേശീയ പുരസ്കാര ജേതാക്കളായ നിർമ്മാതാക്കൾ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ പ്രൊഡക്ഷൻ ഹൗസായ പ...Kerala
വാതിൽപടിയിലും യാത്രക്കാർ; KSRTC പ്രിയദർശിനി ബസിൽ യാത്രക്കാരെ കുത്തിനിറച്ച് അപകടയാത്ര
കാസർഗോഡ്: KSRTC പ്രിയദർശിനി ബസിൽ യാത്രക്കാരെ കുത്തിനിറച്ച് അപകട യാത്ര. കാസർഗോഡ് – മംഗളൂരു റൂട്ടിലാണ...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- ഡുജുവാൻ ചുഴലിക്കാറ്റ് ഭീഷണിയിൽ ഇന്ത്യ-ജപ്പാൻ ടി20; കനത്ത മഴ മുന്നറിയിപ്പ്, ഇന്ത്യൻ സമയം, കാണാനുള്ള വഴികള്‍ ടോക്കിയോ: ചരിത്രത്തിലാദ്യമായി നടക്കുന്ന ഇന്ത്യ-ജപ്പാൻ ടി20 മത്സരത്തിന് ഭീഷണിയായി ‘ഡുജുവാൻ’ സൂപ്പർ ടൈഫൂൺ. കനത്ത മഴയും കൊടുങ്കാറ്റും കാരണം ജപ്പാനിലെ കിഴക്കൻ മേഖല നിലവിൽ പൂർണമായി സ്തംഭിച്ച അവസ്ഥയിലാണ്. ചൊവ്വാഴ്ച സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കേണ്ട ഇന്ത്യ-ജപ്പാൻ മത്സരം മഴ കാരണം തടസപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെ തുടർന്ന് ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ കുതിരപ്പന്തയ മത്സരങ്ങൾ മാറ്റിവെക്കേണ്ടി വന്നു. ടോക്കിയോ മെട്രോപൊളിറ്റൻ പ്രദേശത്തിനും കാന്റോ
- പ്രിയദർശിനി യാത്ര നൂറാം ദിവസത്തിലേക്ക്; സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 60 ശതമാനം വർധനവ് തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി നാളെ നൂറ് ദിവസം പൂർത്തിയാക്കുന്നു. സ്ത്രീകളുടെ യാത്രാ ചെലവിന്റെ ഭാരം കുറയ്ക്കുന്നതിനൊപ്പം പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2026 ജൂൺ 15ന് പ്രിയദർശിനി യാത്രാ പദ്ധതി ആരംഭിച്ചത്. പദ്ധതി ആരംഭിച്ച് നൂറ് ദിവസം പിന്നിടുമ്പോൾ പൊതുഗതാഗത രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾക്കാണ് പദ്ധതി വഴിയൊരുക്കിയിരിക്കുന്നത്. പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ
- വിൽറ്റ്ഷെയറിൽ ഇരിങ്ങാലക്കുട സ്വദേശി സേവ്യർ ലോനപ്പൻ നിര്യാതനായി ഗ്ലോസ്റ്റർഷെയറിന് സമീപം വിൽറ്റ്ഷെയറിൽ ഇരിങ്ങാലക്കുട കാഞ്ഞിരത്തിങ്കൽ പരേതനായ ലോനപ്പൻ മകൻ സേവ്യർ (44) നിര്യാതനായി. അമ്മ പരേതയായ എൽസി ലോനപ്പൻ. ഭാര്യ നിജാ ജോസ്. മക്കൾ ജോഷ്വാ സേവ്യർ (12), ജെറോം സേവ്യർ (5), ജെയ്റോ സേവ്യർ (3) ഏകദേശം മൂന്ന് വർഷം മുൻപാണ് സേവ്യർ മക്കളുമൊത്ത് ഡിപ്പെൻഡൻ്റ് വിസയിൽ യുകെയിലെത്തിയത്. ഭാര്യ ജോലി ചെയ്യുന്ന കെയർ ഹോമിൽ തന്നെ ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് രാവിലെ ജോലിക്ക് പോകാൻ എഴുന്നേല്‍ക്കാതിരുന്നതിനാൽ വിളിച്ചു നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതായിട്ടാണ് കാണാൻ
- രാജ്യവ്യാപകമായി കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന നിർദേശത്തിനെതിരെ ഹർജി നൽകി ദേശീയപാത അതോറിറ്റി ദില്ലി: തെരുവുനായ, അലഞ്ഞുതിരിയുന്ന കന്നുകാലികൾ എന്നിവയ്ക്കായി രാജ്യവ്യാപകമായി കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള സുപ്രീംകോടതി നിർദേശത്തിനെതിരെ ദേശീയപാത അതോറിറ്റി ഹർജി നൽകി. നിർദേശം നടപ്പാക്കിയാൽ ഏകദേശം 7,000 കോടി രൂപ ചെലവ് വരുമെന്നും രാജ്യവ്യാപകമായി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് ദേശീയപാത അതോറിറ്റിക്ക് പ്രായോഗികമല്ലെന്നും വ്യക്തമാക്കി. സംരക്ഷണ കേന്ദ്രങ്ങൾ ജില്ലാ ഭരണകൂടങ്ങൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. ഹർജി പരിഗണിക്കാൻ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, സഞ്ജയ് കുമാർ എന്നിവർ ഉൾപ്പെട്ട പ്രത്യേക ബെഞ്ച് വേണമെന്നും എൻഎച്ച്എഐ ആവശ്യപ്പെട്ടു. പ്രത്യേക ബെഞ്ച്
- സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അതേസമയം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും, നാളെയും ഇടിമിന്നലോട്
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ





click on malayalam character to switch languages