1 GBP = 128.13
breaking news

ആര്‍ രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; മൃതദേഹം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസര്‍ സംവിധാനം ഇല്ലാത്ത ആംബുലന്‍സില്‍

ആര്‍ രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; മൃതദേഹം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസര്‍ സംവിധാനം ഇല്ലാത്ത ആംബുലന്‍സില്‍

കണ്ണൂര്‍ ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ നീന്തല്‍ പരിശീലകന്‍ ആര്‍ രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്. രാജേഷിന്റെ മൃതദേഹം തൃശ്ശൂര്‍ ചാവക്കാട് വരെ എത്തിച്ചത് ഫ്രീസര്‍ സംവിധാനം ഇല്ലാത്ത ആംബുലന്‍സില്‍. പരിയാരം മെഡിക്കല്‍ കോളജില്‍നിന്ന് എത്തിച്ച മൃതദേഹം വഴിയില്‍ വെച്ച് മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു.

ചാവക്കാട് വച്ച് ഇങ്ങനെ കൊണ്ടുപോയാല്‍ ശരിയാവില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റുന്നത്. ഒന്ന് എംബാം ചെയ്‌തെങ്കിലും വിടാമായിരുന്നു എന്നാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറഞ്ഞത്.

ഈ കഴിഞ്ഞ ശനിയാഴ്ചയാണ് കണ്ണൂര്‍ മീന്‍തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിക്കുന്നതിനിടെ രാജേഷ് ഒഴുക്കില്‍പ്പെട്ടത്. സാഹസിക കായിക ഇനമായ റെപ്പലിങ് പരിശീലകനും ദുരന്തമുഖങ്ങളിലെ സജീവ രക്ഷാപ്രവര്‍ത്തകനുമായ രാജേഷ് സുരക്ഷിതമായി മടങ്ങിയെത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും പ്രതീക്ഷകള്‍ വിഫലമാക്കി മൃതദേഹം കണ്ടെത്തുകയായിരുന്നു. സാമ്പത്തികമായി പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന രാജേഷിന്റെ കുടുംബത്തിന് സ്വന്തമായി പണി പൂര്‍ത്തിയാക്കിയ ഒരു വീടു പോലും ഇല്ലെന്ന് നാട്ടുകാര്‍ പ്രതികരിച്ചിരുന്നു. പിന്നാലെ നാട്ടിലെത്തിച്ച രാജേഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളുടെ സംസ്‌കരിക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രി കുടുംബത്തിന് സഹായവും പ്രഖ്യാപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more