1 GBP = 128.56
breaking news

ക്ലിഫ് ഹൗസിൽ യുവമോർച്ച മാർച്ച്‌, ആറാം തവണ ജല പീരങ്കി പ്രയോഗം; പൊലീസിന് നേരെ കമ്പും കല്ലുമെറിഞ്ഞ് പ്രവർത്തകർ

ക്ലിഫ് ഹൗസിൽ യുവമോർച്ച മാർച്ച്‌, ആറാം തവണ ജല പീരങ്കി പ്രയോഗം; പൊലീസിന് നേരെ കമ്പും കല്ലുമെറിഞ്ഞ് പ്രവർത്തകർ

കേരളത്തില്‍ പിഎസ്‌സി നടത്തുന്ന ക്രമക്കേടുകള്‍ക്കും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ സമരത്തിനുമെതിരെ ക്ലിഫ് ഹൗസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയ സമരത്തിൽ സംഘർഷം. ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകരുടെ നീക്കം ഉണ്ടായി.

പൊലീസ് ആറ് തവണ ജല പീരങ്കി പ്രയോഗിച്ചു.പൊലീസിന് നേരെ കമ്പും കല്ലുമെറിഞ്ഞ് പ്രവർത്തകർ. ഒരു യുവമോർച്ച പ്രവർത്തകന് പരുക്കേറ്റു.കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല കാര്യങ്ങളും വിളിച്ചു പറയുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

രാഹുൽ ഗാന്ധിയുടെയും സിജെപിയുടെയും നാടകത്തിനൊപ്പം കൂട്ടുനിൽക്കുന്നു. ഈ ഉദ്യോഗാർത്ഥികൾ നേരിടുന്ന പ്രശ്നത്തിന് പരിഹാരം കണ്ടെത്തണം. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനെ നേരിട്ട് കാണും. നിയമസഭയിൽ വിഷയം ഉന്നയിക്കുമെന്ന് ഉദ്യോഗാർത്ഥികൾക്ക് ഉറപ്പു നൽകിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more