1 GBP = 130.48
breaking news

‘ഗ്രേറ്റ് എവേക്കനിങ്’ കൺവെൻഷൻ ആഗസ്റ്റ് ഒന്നിന്, ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്നു

‘ഗ്രേറ്റ് എവേക്കനിങ്’ കൺവെൻഷൻ ആഗസ്റ്റ് ഒന്നിന്, ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്നു

പ്രശസ്ത കത്തോലിക്കാ വചനപ്രഘോഷകനും ‘പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്സി’ സന്യാസസമൂഹത്തിന്റെ സ്ഥാപകനും, അഭിഷേകാഗ്നി കൺവെൻഷനുകളുടെ നേതൃ ശുശ്രൂഷകനുമായ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന ‘ഗ്രേറ്റ് എവേക്കനിങ്’ ഇംഗ്ലീഷ് കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും 2026 ആഗസ്റ്റ് 1 ശനിയാഴ്ച ബർമിങ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകൾ വൈകുന്നേരം 4.30-ന് സമാപിക്കും.

ഇംഗ്ലണ്ട് & വെയിൽസ് കത്തോലിക്കാ ബിഷപ്പ് കോൺഫറൻസിന്റെ മിഷൻ ഡയറക്ടറായ അബട്ട് ഹ്യൂ അലൻ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. സേവ്യർ വട്ടായിൽ മുഖ്യപ്രഭാഷണം നടത്തുകയും രോഗശാന്തി ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. ഫാ. ഷൈജു നടുവത്താനിയിൽ (AFCM UK), ബ്രദർ ജോസ് കുര്യാക്കോസ് (AFCM UK) എന്നിവരും ശുശ്രൂഷകളിൽ പങ്കുചേരും.

‘ഗ്രേറ്റ് എവേക്കനിങ്’ കൺവെൻഷനിൽ പ്രശസ്ത ആരാധനാ ബാൻഡ് ആയ ‘വൺ ഹോപ്പ് പ്രൊജക്റ്റ്’ സംഗീതാരാധന നയിക്കും. കുട്ടികൾക്കായി പ്രത്യേക സമാന്തര ക്ലാസുകൾ ഉണ്ടായിരിക്കും. കൺവെൻഷൻ നഗരിയിൽ സൗജന്യ പാർക്കിങ് സൗകര്യം ലഭ്യമാണ്.

ജപമാല പ്രദക്ഷിണം ,സ്തുതി ആരാധന, വിശുദ്ധ കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവയാണ് ഈ ദിവസത്തെ പ്രധാന ശുശ്രൂഷകൾ. കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള 29 സ്ഥലങ്ങളിൽ നിന്ന് കൺവെൻഷനിലേക്ക് കോച്ച് (ബസ്) സൗകര്യം ഉണ്ടായിരിക്കും.

പരിശുദ്ധാത്മാവിന്റെ ശക്തിയാൽ യേശുനാഥന്റെ സ്നേഹവും കാരുണ്യവും രോഗശാന്തിയും അനുഭവിക്കാനും, വിശ്വാസത്തിൽ നവീകരിക്കപ്പെടുവാനും ഈ മഹത്തായ ദിവസത്തിലേക്ക് AFCM UK ടീം ഏവരെയും സ്വാഗതം ചെയ്യുന്നു. പ്രവേശനം തികച്ചും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് afcmuk.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ ജോസഫ് (07506810177), വിൽസൺ (07956381337) എന്നിവരുമായി ബന്ധപ്പെടുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more