1 GBP = 128.07
breaking news

യുകെയിലെ ശിവഗിരി ആശ്രമത്തില്‍ ഗുരുകൃപ സത്സംഗം നടന്നു; കെജി ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു; മുഖ്യാതിഥിയായി ചാണ്ടി ഉമ്മന്‍

യുകെയിലെ ശിവഗിരി ആശ്രമത്തില്‍ ഗുരുകൃപ സത്സംഗം നടന്നു; കെജി ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു; മുഖ്യാതിഥിയായി ചാണ്ടി ഉമ്മന്‍

ശിവഗിരി മഠത്തിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള അഫിലിയേറ്റഡ് സെന്ററായ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ ഗുരുകൃപ സത്സംഗം ഭക്തിനിര്‍ഭരമായി നടന്നു. ശ്രമം പ്രസിഡന്റ് ബൈജു പാലക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് ശിവഗിരി മഠത്തിന്റെ അഡൈ്വസറി ബോര്‍ഡ് അംഗവും പ്രമുഖ വ്യവസായിയുമായ കെ.ജി. ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരി മഠത്തിന്റെ പ്രതിനിധിയും ഗുരുധര്‍മ്മ പ്രചാരണസഭയുടെ ജോയിന്റ് സെക്രട്ടറിയുമായ സ്വാമി വീരേശ്വരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീനാരായണ ഗുരുദേവന്റെ മാനവിക ദര്‍ശനം ലോകമെമ്പാടും പ്രചരിപ്പിക്കേണ്ടത് ഓരോ ഗുരുഭക്തന്റെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍, ലോകം ഇന്ന് നേരിടുന്ന സാമൂഹിക വെല്ലുവിളികള്‍ക്ക് ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങള്‍ പ്രസക്തമാണെന്നും ഗുരുദേവ ദര്‍ശനം ലോകമെമ്പാടും പ്രചരിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും പറഞ്ഞു. ചടങ്ങില്‍ യുകെയിലെ ശിവഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തന ഫണ്ടിലേക്ക് കെ.ജി. ബാബുരാജന്‍ അമ്പത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ആശ്രമം സെക്രട്ടറി ഗണേഷ് ശിവന്‍, വൈസ് പ്രസിഡന്റ് സജീഷ് ദാമോദരന്‍, ഗുരുമിത്ര കോര്‍ഡിനേറ്റര്‍ ബിജിമോള്‍ അജിമോന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ആത്മീയതയും സാഹോദര്യവും സേവനസന്നദ്ധതയും ഒരുമിച്ചുചേര്‍ന്ന ഗുരുകൃപ സത്സംഗത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങള്‍ പങ്കെടുത്തു. ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് സമൂഹനന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞയെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more