യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് – നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ഇന്ന് വാറിങ്ടണിൽ…….. യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസ് ഉദ്ഘാടനം നിർവഹിക്കും…. സമാപന സമ്മേളനത്തിൽ ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ മുഖ്യാതിഥി
Jun 13, 2026
അനിൽ ഹരി
(പി ആർ ഒ, യുക്മ നോർത്ത് വെസ്റ്റ് റീജിയൺ)
വാറിങ്ടൺ: യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് – നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള നാളെ (ജൂൺ 13) വാറിങ്ടണിൽ അരങ്ങേറും. വാറിങ്ടൺ മലയാളി അസോസിയേഷൻ (വാമ) ആതിഥേയത്വം വഹിക്കുന്ന കായികമേള യുക്മ നാഷണൽ യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസ് ഉദ്ഘാടനം ചെയ്യും.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ഷാജി തോമസ് വരാകുടി അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ യുക്മ ദേശീയ സമിതി അംഗങ്ങളും വാമ ഭാരവാഹികളും ആശംസകൾ നേർന്ന് സംസാരിക്കും.
യുക്മ ദേശീയ സമിതി അംഗം ബിജു പീറ്റർ,നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ഷാജി തോമസ് വരാകുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, സ്പോർട്സ് കോ – ഓർഡിനേറ്റർ ബിനോയ് മാത്യു, വൈസ് പ്രസിഡൻ്റുമാരായ അശ്വതി, അഭിറാം ജോയിൻ്റ് സെക്രട്ടറി ജെറിൻ ജോസ്, ജോയിൻ്റ് ട്രഷറർ ജോബി മാത്യു, വാറിംഗ്ടൺ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സുനിൽ, റീജിയണൽ ഭാരവാഹികളായ ബെന്നി ജോസഫ്, ജനീഷ് കുരുവിള, ജിൽസൻ, ബിനു, രാജീവ്, സിജോ തുടങ്ങിയവരുടെ നേതൃത്വത്തിൽ കായികമേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
നാനൂറിലധികം മത്സരാർത്ഥികളും കായികപ്രേമികളും പങ്കെടുക്കുന്ന ഈ കായികമാമാങ്കം നോർത്ത് വെസ്റ്റ് മേഖലയിലെ ഏറ്റവും വലിയ കായികസംഗമങ്ങളിലൊന്നായിരിക്കും. കായികമേളയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളുന്ന മാനുവൽ എല്ലാ അംഗ അസോസിയേഷനുകൾക്കും ഇതിനകം കൈമാറിയിട്ടുണ്ടെന്ന് റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ബിനോയ് മാത്യു അറിയിച്ചു.
ലാച്ച്ഫോർഡിലെ വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ രാവിലെ 8.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് നടക്കുന്ന മാർച്ച് പാസ്റ്റോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുക. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ വൈകിട്ട് മൂന്ന് മണിവരെ തുടരും. മത്സരങ്ങൾ രാവിലെ തന്നെ ആരംഭിക്കുന്നതിനാൽ എല്ലാ മത്സരാർത്ഥികളും രാവിലെ 9 മണിക്കുമുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് കമ്മിറ്റി അറിയിച്ചു.
വിശാലമായ ഗ്രൗണ്ടും അനുകൂലമായ കാലാവസ്ഥയും കായികമേളയ്ക്ക് കൂടുതൽ മികവ് പകരും. കൂടാതെ, വിഭവസമൃദ്ധമായ ഭക്ഷണശാലയുമായി Ma’s House ദിനം മുഴുവൻ പ്രവർത്തിക്കും. കായികമേളയിൽ പങ്കെടുക്കുന്നവർക്കായി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, സായാഹ്ന ഭക്ഷണം എന്നിവ തനത് കേരളീയ വിഭവങ്ങളോടെ ഒരുക്കുമെന്ന് Ma’s House അറിയിച്ചു. കൂടാതെ കുട്ടികൾക്കായി പ്രത്യേക മെനുവും ലഭ്യമാകുമെന്നും സംഘാടകർക്ക് Ma’s House ഉറപ്പ് നൽകിയിട്ടുണ്ട്. സമാപനച്ചടങ്ങിനോടനുബന്ധിച്ച് പ്രത്യേക ടേക്ക്-അവേ കൗണ്ടറും ഒരുക്കിയിട്ടുണ്ട്.
നോർത്ത് വെസ്റ്റ് റീജിയണിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് യുക്മ ഭാരവാഹികൾ അറിയിച്ചു.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ യുക്മ നാഷണൽ ജോയിൻറ് ട്രഷറർ പീറ്റർ താണോലിൽ മുഖ്യാതിഥിയായി പങ്കെടുക്കും. യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ്, യുക്മ നാഷണൽ പി.ആർ.ഒ. കുര്യൻ ജോർജ്, യുക്മ സാസ്കാരിക വേദി ജനറൽ കൺവീനർ ജാക്സൻ തോമസ് എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുക്കും.
സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. മാഞ്ചസ്റ്റർ മലയാളിയും, സംരംഭകനുമായ ലൈജു മാനുവൽ തന്റെ ഗ്രാൻഡ് ഫാദറിൻ്റെ സ്മരണാർത്ഥം സമർപ്പിച്ച പോത്തൻ ഔസേപ്പ് പുളിച്ചമാക്കിയിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയാണ് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന അസോസിയേഷനാണ് സ്വന്തമാകുക. കൂടാതെ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന അസോസിയേഷനുകൾക്കും ട്രോഫികൾ സമ്മാനിക്കും.
കായികമേളയിൽ പങ്കെടുക്കുന്നവർക്കും അനുഗമിക്കുന്നവർക്കുമായി വിപുലമായ സൗകര്യങ്ങളാണ് സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്.
നോർത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ജൂൺ 20-ന് നടക്കുന്ന യുക്മ ദേശീയ കായികമേളയിൽ റീജിയണിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള സുവർണാവസരവും ലഭിക്കും.
യുക്മ നേർത്ത് വെസ്റ്റ് റീജിയൻ സ്പോർട്സിൻ്റെ സ്പോൺസേഴ്സ്:
ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് (Dr. Simon’s Academy of science ).
പോൾ ജോൺ & കോ സോളിസിറ്റേഴ്സ്. (Paul John & co solicitors)
യുക്മ കേരളപൂരം വള്ളംകളി 2026 ആഗസ്റ്റ് 15 ന് …..യുകെയിലെ ഏറ്റവും വലിയ ജനകീയ മഹോത്സവത്തിന് അണിയറയിൽ ഒരുങ്ങുന്നത് മെഗാതിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളും……. /
click on malayalam character to switch languages