1 GBP = 127.34
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ ‘സ്പോർട്സ് മീറ്റ്’ നാളെ ശനിയാഴ്ച്ച; ആവേശകരമായ കായികമാമാങ്കത്തിന് ലൂട്ടൻ സ്റ്റേഡിയമൊരുങ്ങി.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ ‘സ്പോർട്സ് മീറ്റ്’ നാളെ ശനിയാഴ്ച്ച; ആവേശകരമായ കായികമാമാങ്കത്തിന് ലൂട്ടൻ സ്റ്റേഡിയമൊരുങ്ങി.

ലൂട്ടൻ: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിന്റെ കീഴിലുള്ള 25 അംഗ അസോസിയേഷനുകളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ‘സ്പോർട്സ് ഡേ’ കായികമാമാങ്കത്തിന് ലൂട്ടൻ സ്റ്റോക്ക് വുഡ് പാർക്ക് അത്ലറ്റിക്സ് സെന്റർ ഒരുങ്ങി. നാളെ ശനിയാഴ്ച (ജൂൺ 13ന്) നടത്തപ്പെടുന്ന ‘കായിക മാമാങ്കത്തിൽ’ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായപ്പോൾ വൻ പങ്കാളിത്തമാണ് കാണുവാൻ കഴിയുക.

ഈസ്റ്റ് ആംഗ്ലിയ സ്പോർട്സ് മീറ്റ് വേദിയിൽ വെച്ച് യുക്മ റീജിയണൽ കായികമേളയുടെ ഔപചാരികമായ ഉദ്ഘാടനം യുക്മ നാഷണൽ ജോ. സെക്രട്ടറി സണ്ണിമോൻ മത്തായിയും, കായികമേള സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നാഷണൽ വൈസ് പ്രസിഡണ്ട് വർഗ്ഗീസ് ഡാനിയേലും നിർവ്വഹിക്കുന്നതാണ്.

നിലവിലെ ഈസ്റ്റ് ആംഗ്ലിയ റീജണൽ ചാമ്പ്യന്മാരായ ലൂട്ടൻ കേരളൈറ്റ്‌സ് ആതിഥേയത്വം വഹിക്കുന്ന റീജണൽ അത്‍ലറ്റിക്ക് മത്സരങ്ങളിൽ, ഏറെ വാശിയോടെയാവും കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ സർഗം സ്റ്റീവനേജ് അടക്കം ടീമുകൾ മാറ്റുരക്കുവാനെത്തുക. രെജിസ്ട്രേഷൻ കഴിഞ്ഞ ഓരോ മത്സരാർത്ഥിക്കും മൂന്നിനങ്ങളിൽ വരെ മാറ്റുരക്കുവാനുള്ള അവസരം ഉണ്ടാവും.

ലൂട്ടൻ സ്റ്റോക്ക് വുഡ് പാർക്ക് അത്ലറ്റിക്സ് സെന്ററിൽ രാവിലെ പത്തുമണിക്ക് ‘യുക്മ പതാക’ ഉയരുന്നതോടെ ഈസ്റ്റ് ആംഗ്ലിയ മേഖലാ കായികമേളക്ക് ആരംഭം കുറിക്കും. ഓരോ അസോസിയേഷനുകൾ തങ്ങളുടെ ബാനറിൽ കീഴിൽ പ്ളേക്കാർഡുകളേന്തി, മ്യൂസിക് ബാൻഡിന്റെ അകമ്പടിയോടെ മത്സരാർത്ഥികളോടൊപ്പം നടത്തുന്ന അത്ലറ്റിക് പരേഡ് കായികമാങ്കത്തിലെ ഹൈലൈറ്റാവും.

ഏറെ മത്സരാർഥികൾ ഉള്ളതിനാൽ വൈകുന്നേരം നാലു മണിയോടെ സ്പോർട്സ് ഡേ അവസാനിപ്പിക്കേണ്ടതിനാൽ നിർബന്ധമായും സമയക്രമം പാലിക്കേണ്ടതുണ്ട് എന്ന് ഭാരവാഹികകൾ അറിയിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ തഥവസരത്തിൽ തന്നെ വിതരണം ചെയ്യുന്നതാണ്.

മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് യു കെ യിലെ ഏറ്റവും വാശിയേറിയതും, ഉന്നത അംഗീകാരം കരസ്ഥമാക്കുവാനുള്ള ദേശീയ കായിക മാമാങ്കത്തിൽ മാറ്റുരക്കുവാൻ അർഹത നേടാം.

കായിക മാമാങ്കത്തിൽ മാറ്റുരക്കുന്നതിനും, അവരെ പ്രോത്സാഹിപ്പിക്കുന്നതിനും, വാശിയേറിയ കായിക വിനോദം കണ്ടാസ്വദിക്കുന്നതിനും ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി ‘സ്പോർട്സ് ഡേ’ ഓർഗനൈസിംഗ് കമ്മിറ്റി അറിയിക്കുന്നു. കായിക വേദിയിൽ സ്വാദിഷ്‌ടമായ ചൂടൻ ഭക്ഷണവും പാനീയങ്ങളും ലഭ്യമാക്കുന്നതിനായി ഫുഡ് സ്റ്റാൾ തുറന്നു പ്രവർത്തിക്കുന്നതാണ്.

Stockwood Park Athletics Centre, Farley Hill, Luton, LU1 4BH

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more