1 GBP = 128.62
breaking news

സീന മെമ്മോറിയൽ എവർറോളിംഗ് ട്രോഫി T10 ക്രിക്കറ്റ് ടൂർണ്ണമെൻറ് കേരള ക്രിക്കറ്റ് താരം ബേസില്‍ തമ്പി ഉദ്ഘാടനം നിർവഹിക്കും; ഒരുക്കങ്ങൾ പൂർത്തിയാക്കി സംഘാടകസമിതി

സീന മെമ്മോറിയൽ എവർറോളിംഗ് ട്രോഫി T10 ക്രിക്കറ്റ് ടൂർണ്ണമെൻറ് കേരള ക്രിക്കറ്റ് താരം ബേസില്‍ തമ്പി ഉദ്ഘാടനം നിർവഹിക്കും; ഒരുക്കങ്ങൾ പൂർത്തിയാക്കി സംഘാടകസമിതി

ഡിനു ഡൊമിനിക്, പി ആർ ഒ

സാലിസ്ബറി: സാലിസ്ബറിയിൽ ക്രിക്കറ്റ് ആവേശത്തിന്റെ കൊട്ടിക്കലാശത്തിനായി ഇനി മണിക്കൂറുകൾ മാത്രം. സാലിസ്ബറി മലയാളി അസോസിയേഷൻ (എസ് എം എ) സംഘടിപ്പിക്കുന്ന സീനാ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കായുള്ള ആറാമത് T10 ക്രിക്കറ്റ് ടൂർണമെൻറ് മെയ് 24ന് നടക്കും. റോംസിയിലെ ഹണ്ട്സ് ഫാം പ്ലെയിങ് ഫീൽഡിൽ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ടൂർണമെന്റ് മുന്‍ കേരള ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യൻസ് പ്ലെയറുമായിരുന്ന ബേസില്‍ തമ്പി ഉദ്ഘാടനം നിർവഹിക്കും. തീപാറുന്ന മത്സരങ്ങൾക്ക് വേദിയാകുന്ന ഹണ്ട്സ് ഫാം പ്ലെയിങ് ഫീൽഡിലെ മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു. 

യുകെയിലെ കരുത്തരായ 8 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് ക്യാഷ് പ്രൈസായി 1200 പൌണ്ടും സീന മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് 600 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക. യുകെയിലെ കരുത്തരായ 8 ടീമുകളാണ് രജിസ്ട്രേഷൻ പൂർത്തിയാക്കി മത്സര രംഗത്തുള്ളത്. ഗ്രൂപ്പ് A യിൽ CoventryBlues, Dark Eagles, 

Breamore Dravidian CC Salisbury, SM 24 Fox XI എന്നിവരും ഗ്രൂപ്പ് ബി യിൽ 

LGR, Swindon CC, Royal Devon, Shaftesbury Mallu Village Club തുടങ്ങിയവരും ആണ് മത്സരിക്കുക. 

തുടർച്ചയായി ആറാം തവണയും സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെൻറ് 10 വീതം ഓവറുകളിലായി രണ്ട് പിച്ചുകളിലായി രാവിലെ 8:00 മണിക്ക് തന്നെ ആരംഭിക്കും. Focus Finsure Limited Insurance and Mortgage Services, Mattancherry Kitchen Taunton തുടങ്ങിയ പ്രമുഖരാണ് ടൂർണമെന്റിന്റെ സ്പോൺസർമാർ. മിതമായ നിരക്കിൽ നാടൻ വിഭവങ്ങളോട് കൂടിയ മുഴുവൻ സമയം പ്രവർത്തിക്കുന്ന  ഭക്ഷണസ്റ്റാളും സംഘാടകര്‍ ഒരുക്കുന്നുണ്ട്. നിരവധിപേർ മത്സരം വീക്ഷിക്കാൻ എത്തുന്ന ക്രിക്കറ്റ് ക്ലബ്ബിൽ സൗജന്യ കാർ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

സാലിസ്ബറി  മലയാളി അസോസിയേഷൻ സ്പോർട്സ് കോഡിനേറ്റർ നിഷാന്ത് സോമൻ, റിയ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ നടക്കുന്നത്. അകാലത്തിൽ വിട്ടുപിരിഞ്ഞ എസ്എംഎ മുൻ സെക്രട്ടറിയും അംഗവുമായിരുന്നു സീന ഷിബുവിന്റെ സ്മരണാർത്ഥമാണ് ടൂർണമെൻറ് സംഘടിപ്പിച്ചിരിക്കുന്നത്.

ടൂർണമെൻറ് നടക്കുന്ന സ്ഥലത്തിൻറെ അഡ്രസ്:

HUNT’S FARM PLAYING FIELD,

TIMSBURY,

SO51 0NG

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more