1 GBP = 127.67
breaking news

‘പൊടിക്കുഞ്ഞുങ്ങളുമായി രാത്രി 12 മണിക്ക് ഇറങ്ങിയതാ; KSRTC ബസ് എന്താ വിടാത്തത്,സമരക്കാരോട് ഞങ്ങൾക്ക് ഓട്ടോ വിളിച്ച് തരാൻ പറ’, വലഞ്ഞ് ജനം

‘പൊടിക്കുഞ്ഞുങ്ങളുമായി രാത്രി 12 മണിക്ക് ഇറങ്ങിയതാ; KSRTC ബസ് എന്താ വിടാത്തത്,സമരക്കാരോട് ഞങ്ങൾക്ക് ഓട്ടോ വിളിച്ച് തരാൻ പറ’, വലഞ്ഞ് ജനം

കണ്ണൂർ അഞ്ചരിക്കണ്ടിയിൽ ബിഡിഎസ് വിദ്യാർഥി നിതിൻരാജ് ജീവനൊടുക്കിയ സംഭവത്തിൽ, ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. കായംകുളത്ത് എത്തിയ കെഎസ്ആർടിസി ബസ് തടഞ്ഞതിനെതുടർന്ന് ദൂരസ്ഥലങ്ങളിൽ നിന്നെത്തിയ പലരും വമ്പഴിയിൽ കുടുങ്ങി. ഇന്നലെ രാത്രി ബംഗളൂരിൽ നിന്നെത്തിയ റിൻസിയ്ക്കും കുടുംബവുമാണ് കെഎസ്ആർടിസി ബസ് തടഞ്ഞതിനെതുടർന്ന് പെരുവഴിയിലായത്. കേരളത്തിൽ മാത്രമാണ് ഇങ്ങനെ എല്ലാം നടക്കുന്നത്. എറണാകുളത്ത് എത്തിയപ്പോഴൊന്നും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല കായംകുളത്ത് എത്തിയപ്പോഴാണ് ബസ് തടഞ്ഞത്. ഹർത്താൽ ചെയ്തിട്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് റിൻസി ചോദിക്കുന്നു.

പൊടികുഞ്ഞുങ്ങളുമായി ഇന്നലെ രാത്രി 12 മണിയ്ക്ക് ബംഗളൂരിൽ നിന്നിറങ്ങിയതാണ്. വാഹനനാണ് തടയരുതെന്ന് പ്രത്യേകം നിർദേശം ഉണ്ടായിരുന്നിട്ടും അതൊന്നും നടന്നില്ല.നാളെ ഈ സമരം ചെയ്യുന്നവരുടെ കുടുംബത്തിലാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൾ എന്ത് ചെയ്യുമായിരുന്നുവെന്നും കുടുംബം ചോദിച്ചു.

തിരുവനന്തപുരത്തും കോട്ടയത്തും പത്തനംതിട്ടയിലും കണ്ണൂരും അടക്കം സംഘർഷം ഉണ്ടായി. കായംകുളത്ത് എത്തിയ കെഎസ്ആർടിസി ബസ് തടഞ്ഞതിനെതുടർന്ന് ദൂരസ്ഥലങ്ങളിൽ നിന്നെത്തിയ പലരും വമ്പഴിയിൽ കുടുങ്ങി. പലയിടങ്ങളിലും ബലം പ്രയോഗിച്ച് വാഹനങ്ങൾ തടയുന്ന സാഹചര്യം ഉണ്ടായി. നിർബന്ധപൂർവ്വം കടകമ്പോളങ്ങളും ബാങ്കുകളും മാളുകളും അടപ്പിച്ചു.തിരുവല്ലയിൽ കാൻസർ രോഗിയെ തടഞ്ഞു. തിരുവനന്തപുരം പള്ളിപ്പുറത്ത് റോഡിലേക്ക് വാഹനങ്ങളും മരത്തടിയും സമരക്കാർ കയറ്റിവെച്ച് തടസം ഉണ്ടാക്കി. കിഴക്കേക്കോട്ട കെഎസ്ആർടിസി ഡിപ്പോയിൽ ബസുകൾ പുറത്ത് കടക്കാൻ സമരാനുകൂലികൾ അനുവദിച്ചില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more