1 GBP = 127.96
breaking news

ഫെസ്റ്റീവ് ഹാർമണി’, ശിങ്കാരി മേളം, റാംപ് വാക്ക്, കലാ നിശ; സർഗ്ഗം സ്റ്റീവനേജ് ഈസ്റ്റർ-വിഷു-ഈദ് ആഘോഷം വർണ്ണാഭമായി.

ഫെസ്റ്റീവ് ഹാർമണി’, ശിങ്കാരി മേളം, റാംപ് വാക്ക്, കലാ നിശ; സർഗ്ഗം സ്റ്റീവനേജ് ഈസ്റ്റർ-വിഷു-ഈദ് ആഘോഷം വർണ്ണാഭമായി.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: യു കെ യിലെ പ്രമുഖ സാംസ്കാരിക-സാമൂഹ്യ മലയാളി അസ്സോസ്സിയേഷനുകളിലൊന്നായ ‘സർഗ്ഗം സ്റ്റീവനേജ്’ ബാൺവെൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് ആഘോഷം വർണ്ണാഭവും, സ്നേഹദൂതുമായി.

സർഗ്ഗം സ്റ്റീവനേജിന്റെ നവ സാരഥികൾ തങ്ങളുടെ പ്രഥമ ആഘോഷം സംഘാടക മികവുകൊണ്ടും, അവതരണ കലാ വൈഭവം കൊണ്ടും ശ്രദ്ധേയമാക്കി. അടുത്തിടെ നിര്യാതനായ പ്രിയ സർഗ്ഗം മെംബർ ജേക്കബ് ജോർജ്ജിന്റെ അനുസ്മരണത്തോടെയും, ലോകസമാധാനത്തിനായി നടത്തിയ മൗന പ്രാർത്ഥനയോടെയും ആരംഭിച്ച പരിപാടിയിലേക്ക്, പ്രസിഡണ്ട് മേഴ്സി മാത്യു ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. തുടർന്ന് ഈസ്റ്റർ ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനകർമ്മം സർഗ്ഗം കമ്മിറ്റി ഭാരവാഹികൾ ചേർന്ന് നിലവിളക്കു കൊളുത്തിക്കൊണ്ട് നിർവ്വഹിച്ചു.

വെൽക്കം സ്കിറ്റിൽ പുണ്യാഘോഷത്രയങ്ങളുടെ നന്മയും, പ്രതീക്ഷയും, സന്ദേശവും സമന്വയിപ്പിച്ചവതിരിപ്പിച്ച സംഗീത നൃത്ത നടനം പ്രമേയ സമ്പന്നതായാലും, കലാ വൈഭവം കൊണ്ടും, പശ്ചാത്തല സംവിധാന മികവുകൊണ്ടും പ്രൗഢഗംഭീരമായി. വെൽക്കം സ്കിറ്റ് ‘ഫെസ്റ്റിവ് ഹാർമണി’ പരിപാടിയിലെ ഹൈലൈറ്റായി.

സ്വരലയ താളമേളങ്ങളോടെ വേദിയിൽ ചെണ്ടകളുടെ പെരുമ്പുറ മുഴക്കി നിറഞ്ഞാടിയ ‘സർഗ്ഗം മേളക്കാർ’ ഒരുക്കിയ ശിങ്കാളി മേളം സദസ്സിൽ ആവേശത്തിരയിളക്കി.

വിഷുക്കണിയുടെ പ്രമേയവും, പാരമ്പര്യവും, പൈതൃകവും സമന്വയിച്ച സ്കിറ്റിലൂടെ ജോണി കല്ലടാന്തിയിൽ, ലൈസാ ജോണി, ജേഡൻ, ഐഷ എന്നിവർ ചേർന്ന് അവതരിപ്പിച്ച ‘വിഷുക്കണി’ ഗുഹാതുരത്വമുണത്തി. ലേഖാ സുരേഷാണ് സംവിധാനം നിർവ്വഹിച്ചത്.

വിവിധ കാറ്റഗറികളിലായി നടത്തിയ ‘റാംപ് വാക്ക്’ മത്സരങ്ങൾ ഏറെ ശ്രദ്ധേയമായി. വിജയികൾക്കുള്ള ഉപഹാരങ്ങൾ പ്രോഗ്രാം സ്പോൺസേർസ് പിന്നീട് വിതരണം ചെയ്തു.

ഹെൻട്രിൻ, ആൻ മേരി ജോൺസൺ , അജേഷ് വാസു, ശ്രീജിത്ത് ശ്രീധരൻ, നിയാ ലൈജോൺ, ടാനിയ, നിന ലൈജോൺ , നോവ ലൈജോൺ തുടങ്ങിയവർ തങ്ങളുടെ ആലാപന മികവിലൂടെ സംഗീത സാന്ദ്രമാക്കി.

ക്ലാസ്സിക്കൽ, സിനിമാറ്റിക്ക്, സെമിക്ലാസ്സിക്കൽ വിഭാഗങ്ങളിലായി അവതരിപ്പിച്ച ലാസ്യലയ നൃത്തച്ചുവടുകളും, വശ്യസുന്ദരവും ഭാവോജ്ജ്വലവുമായ നൃത്യ-നൃത്ത്യങ്ങളിലൂടെ ആൻഡ്രിയ ജെയിംസ്, ക്രിസ്സി ജിസ്റ്റിൻ, ജോസ്ലിൻ ജോബി, ഉമാ സുരേഷ്, മരിറ്റ ഷിജി, നൈനിക ദിലീപ്, മീര കീലോത്ത് , വൈഗാ വിവേക്, വേദാ വിവേക്, പല്ലവി ബിജു, പവിത്ര ബിജു, ടിന തോംപ്സൺ, മരീറ്റ, ഹൃദ്യ, അനിക അനീഷ് എന്നിവർ സദസ്സിൽ മാസ്മരികത വിരിയിച്ചു. ‘ടീം നൃത്യ’ക്കുവേണ്ടി ക്രിസ്റ്റിന, അന്ന, ആദ്യ, അദ്വ്യത എന്നിവർ ചേർന്ന് നടത്തിയ ഗ്രൂപ്പ് ഡാൻസ് വേദി ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. ഡേവിഡ് ജോർജിന്റെ ഇലക്ട്രിക് ഡ്രം പ്ലേ ആകർഷകമായി.

സർഗ്ഗം സെക്രട്ടറി ജിമ്മി തോമസ് നന്ദി പ്രകാശിപ്പിച്ചു. ടെസ്സി ജെയിംസ്, ദിവ്യ രാജ് ജാസ്മിൻ ചാക്കോ എന്നിവർ അവതാരകരായി തിളങ്ങി.

സമ്പന്നമായ കലാ വിരുന്നും, സ്വാദിഷ്‌ടമായ ഡിന്നറും, ശിങ്കാരിമേളം തുടങ്ങി ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കിയ ‘ആഘോഷ രാവ്’ സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായി. മേഴ്സി മാത്യു, ജിമ്മി തോമസ്, സിബി കക്കുഴി, ബിന്ദു ജിസ്‌റ്റിൻ. റൊമാരിയോ ജെറോൾഡ്‌, ഹെൻട്രിൻ , സജീവ് ദിവാകരൻ, ലിജി റെനി, ലേഖാ സുരേഷ്, ടിജോ ടോമി, ജാസ്മിൻ ചാക്കോ, ദിവ്യ രാജ് എന്നിവർ ആഘോഷത്തിന് നേതൃത്വം വഹിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more