1 GBP = 128.24
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 14 ഞായറാഴ്ച്ച യോവിലിൽ; രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 14 ഞായറാഴ്ച്ച യോവിലിൽ; രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു

സുജു ജോസഫ്, പിആർഒ

യോവിൽ: യുക്മ ദേശീയ കായികമേളക്ക് മുന്നോടിയായി നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾക്ക് തുടക്കമായി. ജൂൺ 14 ഞയറാഴ്ച്ച യോവിലിലെ പ്രശസ്തമായ ഒളിമ്പ്യാഡ്‌സ് അത്ലറ്റിക് ക്ലെബ്ബിലാകും ഇക്കുറിയും കായികമേള അരങ്ങേറുക. റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷനാണ് ഇക്കുറിയും കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുക.

ജൂൺ പതിനാലിന് രാവിലെ എട്ടു മണിയോടെ തന്നെ ആരംഭിക്കുന്ന രജിസ്ട്രേഷന് ശേഷം നടക്കുന്ന വർണ്ണാഭമായ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും കായികമേളയ്ക്ക് തുടക്കം കുറിക്കുക. കായികമേള സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഇ- മാനുവലും രജിസ്‌ട്രേഷനുള്ള ലിങ്കുകളും ഇതിനകം തന്നെ അസ്സോസിയേഷനുകൾക്ക് അയച്ചു നൽകിയതായി സെക്രട്ടറി ജോബി തോമസ് അറിയിച്ചു.

അതി വിശാലമായ ഒളിമ്പ്യാഡ് അത്ലറ്റിക് ക്ലെബ്ബിൽ കായികതാരങ്ങൾക്കും കാണികൾക്കുമായി ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ, വൈസ് പ്രസിഡന്റ് ശാലിനി റിജേഷ്, സ്പോർട്ട്സ് കോർഡിനേറ്റർ മുഹമ്മദ് ഇർഷാദ്, ഇന്റേണൽ ഓഡിറ്റർ ഉമ്മൻ ജോൺ തുടങ്ങിയവർ അറിയിച്ചു.

കഴിഞ്ഞ രണ്ടു തവണയും ആവേശകരമായ തരത്തിൽ കായികമേള സംഘടിപ്പിച്ച സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ ഇത് നാലാം തവണയാണ് കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 14ന് നടക്കുന്ന കായികമേളയിലേക്ക് റീജിയണിലെ മുഴുവൻ അസ്സോസിയേഷനുകളിൽ നിന്നുള്ള കായിക താരങ്ങളെ സ്വാഗതം ചെയ്യുന്നതായി സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജ്, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ് തുടങ്ങിയവർ അറിയിച്ചു.

കായികമേള നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

YEOVIL OLYMPIADS ATHLETIC CLUB, PICKETT LN, YEOVIL, BA21 3DS

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more