1 GBP = 129.66
breaking news

ഗാറ്റ്‌വിക് വിമാനത്താവളത്തിലെ ഡ്രോപ്പ് ഓഫ് ചാർജുകൾ പത്ത് പൗണ്ടായി വർദ്ധിപ്പിക്കുന്നു; 2026 ജനുവരി 6 മുതൽ പ്രാബല്യത്തിൽ വരും

ഗാറ്റ്‌വിക് വിമാനത്താവളത്തിലെ ഡ്രോപ്പ് ഓഫ് ചാർജുകൾ പത്ത് പൗണ്ടായി വർദ്ധിപ്പിക്കുന്നു; 2026 ജനുവരി 6 മുതൽ പ്രാബല്യത്തിൽ വരും

ലണ്ടൻ: ലണ്ടൻ ഗാറ്റ്‌വിക് വിമാനത്താവളത്തിലെ ഡ്രോപ്പ് ഓഫ് ചാർജുകൾ ക്രമാതീതമായി വർദ്ധിപ്പിക്കുന്നു. ചാൻസലർ റേച്ചൽ റീവ്‌സ് ബിസിനസ് നിരക്കുകൾ വർദ്ധിപ്പിച്ചതാണ് ടെർമിനലുകൾക്ക് പുറത്ത് യാത്രക്കാരെ ഇറക്കുന്നതിനുള്ള ഫീസ് 10 പൗണ്ടായി വർദ്ധിപ്പിച്ചതിന് കാരണമെന്ന് ഗാറ്റ്‌വിക്ക് വിമാനത്താവളം കുറ്റപ്പെടുത്തി. നിലവിൽ ഈടാക്കുന്ന 7 പൗണ്ടിൽ നിന്ന് 43 ശതമാനം വർധനവാണ് പുതിയ വർദ്ധിപ്പിച്ച നിരക്ക്. 2026 ജനുവരി 6 മുതൽ ഇത് പ്രാബല്യത്തിൽ വരും, അതായത് യുകെയിലെ എല്ലാ വിമാനത്താവളങ്ങളിലും ഗാറ്റ്‌വിക്കിൽ ആയിരിക്കും ഏറ്റവും ഉയർന്ന ഡ്രോപ്പ്-ഓഫ് ഫീസ്.

“ഡ്രോപ്പ്-ഓഫ് ചാർജിലെ ഈ വർദ്ധനവ് തങ്ങൾ നിസ്സാരമായി എടുത്ത തീരുമാനമല്ല. എന്നിരുന്നാലും, ഞങ്ങളുടെ ബിസിനസ് നിരക്കുകളുടെ ഇരട്ടിയിലധികം വർദ്ധനവ് ഉൾപ്പെടെ നിരവധി വർദ്ധിച്ചുവരുന്ന ചെലവുകൾ ഞങ്ങൾ നേരിടുന്നു. ഡ്രോപ്പ്-ഓഫ് ചാർജിലെ വർദ്ധനവ് പൊതുഗതാഗതത്തിന്റെ കൂടുതൽ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിശാലമായ ശ്രമങ്ങളെ പിന്തുണയ്ക്കും, കാറുകളുടെ എണ്ണം പരിമിതപ്പെടുത്താനും ഞങ്ങളുടെ ടെർമിനലുകളിലേക്കുള്ള പ്രവേശന കവാടത്തിലെ തിരക്ക് കുറയ്ക്കാനും സഹായിക്കും, അതോടൊപ്പം നിരവധി സുസ്ഥിര ഗതാഗത സംരംഭങ്ങൾക്ക് ധനസഹായം നൽകും.” വർദ്ധനവിനെ ന്യായീകരിച്ച് വിമാനത്താവള വക്താവ് പറഞ്ഞു. അതേസമയം ലോങ്ങ് സ്റ്റേ കാർ പാർക്കുകളിൽ യാത്രക്കാരെ സൗജന്യമായി ഇറക്കിവിടാമെന്നും ടെർമിനലുകളിലേക്ക് സൗജന്യ ഷട്ടിൽ ബസ് ഉപയോഗിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. നീല ബാഡ്ജ് ഉടമകളെ ഡ്രോപ്പ്-ഓഫ് ഫീസിൽ നിന്ന് ഒഴിവാക്കിയിരിക്കും.

അതേസമയം വർദ്ധനവ് ടാക്സി, മിനികാബ് നിരക്കുകളിൽ ഈ ചാർജ് ചേർക്കാൻ സാധ്യതയുണ്ട്. 2021 മാർച്ചിൽ ആദ്യമായി അവതരിപ്പിച്ചപ്പോൾ ഗാറ്റ്വിക്കിന്റെ ഡ്രോപ്പ്-ഓഫ് ഫീസ് £5 ആയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more