1 GBP = 121.29
breaking news

സൂപ്പർ ഫ്ലൂ കേസുകൾ വർദ്ധിക്കുന്നു; അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ എക്കാലത്തെയും വലിയ ശൈത്യകാല പ്രതിസന്ധി എൻഎച്ച്എസ് നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

സൂപ്പർ ഫ്ലൂ കേസുകൾ വർദ്ധിക്കുന്നു; അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ എക്കാലത്തെയും വലിയ ശൈത്യകാല പ്രതിസന്ധി എൻഎച്ച്എസ് നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ലണ്ടൻ: സൂപ്പർ ഫ്ലൂ കേസുകളുടെ വർദ്ധനവ് എൻ‌എച്ച്‌എസിനെ കോവിഡ് പാൻഡെമിക്കിന് ശേഷം കണ്ടതിൽ നിന്ന് വ്യത്യസ്തമായി ഒരു വലിയ വെല്ലുവിളിയാകുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. അടുത്ത രണ്ടാഴ്ച്ച എക്കാലത്തെയും വലിയ പ്രതിസന്ധിയാകും എൻഎച്ച്എസ് നേരിടേണ്ടി വരികയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ആഴ്ചയിൽ ഇൻഫ്ലുവൻസ ബാധിച്ച് ആശുപത്രിയിലുള്ള രോഗികളുടെ എണ്ണം 50% ത്തിലധികം വർദ്ധിച്ചു. അതേസമയം സൂപ്പർ ഫ്ലൂ ഇതുവരെ അധികമായി ഉയർന്നതിന്റെ ഒരു ലക്ഷണവുമില്ലെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ഞായറാഴ്ച വരെയുള്ള ആഴ്ചയിൽ ആശുപത്രിയിൽ ഒരു ദിവസം ശരാശരി 2,660 ഫ്ലൂ കേസുകളാണ് കൈകാര്യം ചെയ്തിരുന്നത്. ഇത് മൂന്ന് ആശുപത്രികൾ ഫ്ലൂ രോഗികളാൽ നിറഞ്ഞതിന് തുല്യമാണെന്ന് എൻ‌എച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു.

എൻ‌എച്ച്എസ് ഒരു അപകടകരമായ അവസ്ഥയിലാണെന്നും, അടുത്ത ആഴ്ചയിലെ റെസിഡന്റ് ഡോക്ടർമാരുടെ ആസൂത്രിത പണിമുടക്കുകൾ വ്യാപനത്തോത് പീക്കിലെത്തിക്കുമെന്നും ഹെൽത്ത് സെക്രട്ടറി മുന്നറിയിപ്പ് നൽകി. റസിഡന്റ് ഡോക്ടർമാരുടെ അഞ്ച് ദിവസത്തെ പണിമുടക്ക് ഡിസംബർ 17 ന് ആരംഭിക്കും. എന്നാൽ ഈ ആഴ്ച ആദ്യം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബി‌എം‌എ) ആരോഗ്യ സെക്രട്ടറിയുടെ പുതിയ ഓഫറിന് ശേഷം ഇത് പിൻവലിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻഎച്ച്എസ് മേധാവികൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more