1 GBP = 126.74
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വിമൻസ് ഫോറം വാർഷിക സമ്മേളനം( THAIBOOSA 2025 ) ഈ ശനിയാഴ്ച ബിർമിംഗ് ഹാമിൽ

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വിമൻസ് ഫോറം വാർഷിക സമ്മേളനം( THAIBOOSA 2025 ) ഈ ശനിയാഴ്ച ബിർമിംഗ് ഹാമിൽ

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം ദേശീയ കൺവെൻഷൻ ഈ ശനിയാഴ്ച( ഡിസംബർ 13 ) ബർമിംഗ്ഹാമിലെ ന്യൂ ബിങ്‌ലി ഹാളിൽ നടക്കും ,രൂപതയിലെ മുഴുവൻ ഇടവക /മിഷൻ /പ്രൊപ്പോസഡ് മിഷൻ കേന്ദ്രങ്ങളിൽ നിന്നും ഉള്ള വനിതാ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും .രാവിലെ 8 .30 ന് രെജിസ്ട്രേഷൻ നടപടികളോടെ ആരംഭിക്കുന്ന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും വിമൻസ് ഫോറം രൂപതാ പ്രസിഡന്റ് ശ്രീമതി ട്വിങ്കിൾ റെയ്‌സൺ അധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന സിമ്പോസിയത്തിൽ രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട്, വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റെവ ഫാ ജോസ് അഞ്ചാനിക്കൽ, ഡയറക്ടർ റെവ സി ജീൻ മാത്യു എസ് എച്ച്, ശ്രീമതി ജോളി മാത്യു, ഡോ ഷിൻസി മാത്യു ,ശ്രീമതി മെർലിൻ മാത്യു എന്നിവരും സംസാരിക്കും , ശ്രീമതി ഡിംപിൾ വർഗീസ് സ്വാഗതവും ഷീജാ ജേക്കബ് നന്ദി പ്രകാശനവും നടത്തും. സമ്മേളനത്തിന് ശേഷം അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണം നടക്കും.

സമ്മേളനത്തോടനുബന്ധിച്ച് വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്ന സുവനീർ പ്രകാശനം , വിവിധ മത്സരങ്ങളിൽ സമ്മാനാർഹർ ആയവർക്കുള്ള സമ്മാന ദാനം ,പുതിയ ഭാരവാഹികളുടെ സ്ഥാനമേക്കൽ ചടങ്ങ് , വിവിധ റീജിയനുകളിൽ നിന്നുള്ള കലാപരിപാടികൾ എന്നിവയും നടക്കും , വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റെവ ഫാ ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ ഡയറക്ടർ റെവ ഡോ സി ജീൻ മരിയ എസ് എച്ച് , ട്വിങ്കിൾ റെയ്‌സൺ അൽഫോൻസാ കുരിയൻ ഡിംപിൾ വർഗീസ് ,ഷീജാ ജേക്കബ് ,ഡോളി ജോസി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിവിധ കമ്മറ്റികൾ പരിപാടികൾക്ക് നേതൃത്വം വഹിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more