1 GBP = 121.29
breaking news

വ്യോമഗതാഗത പ്രതിസന്ധി; ഇൻഡിഗോ സി.ഇ.ഒ ഇന്ന് മറുപടി നൽകും, സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ അനുവദിച്ച് റെയിൽവേ

വ്യോമഗതാഗത പ്രതിസന്ധി; ഇൻഡിഗോ സി.ഇ.ഒ ഇന്ന് മറുപടി നൽകും, സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ അനുവദിച്ച് റെയിൽവേ

ന്യൂഡൽഹി: തുടരെ വിമാന സർവീസുകൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.സി.എയുടെ കാരണം കാണിക്കൽ നോട്ടീസിന് ഇൻഡിഗോ സി.ഇ.ഒ ഞായറാഴ്ച മറുപടി നൽകും. ശനിയാഴ്ചയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർലൈനിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്സിനും, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഇസിദ്രെ പോർക്വേരസിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

വ്യോമയാന നിയമങ്ങൾ ലംഘിക്കപ്പെട്ടെന്നും ആസൂത്രണത്തിലും, വിഭവ ഉപയോഗത്തിലും വീഴ്ചയുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് ഡി.ജി.സി.എ നോട്ടീസ്. ഇരുവർക്കുമെതിരെ നടപടിയെടുക്കാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ 24 മണിക്കൂറിനകം അറിയിക്കാനാണ് നോട്ടീസിലെ നിർദേശം.

കമ്പനി മേധാവി തന്‍റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയില്ല. യാത്രക്കാർക്ക് വലിയ ക്ലേശം കമ്പനി കാരണമുണ്ടായെന്നും നോട്ടീസിൽ പറയുന്നുണ്ട്. ഇൻഡിഗോ പ്രതിസന്ധിയിൽ കർശന നടപടിയെടുക്കാത്തതിൽ ഡി.ജി.സി.എക്കും സിവിൽ വ്യോമയാന വകുപ്പിനുമെതിരെ രൂക്ഷവിമർശനം ഉയർന്നതിന് പിന്നാലെയാണ് ശനിയാഴ്ച കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കപ്പെട്ടതിനെ തുടർന്ന് യാത്രാപ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ഡി.ജി.സി.എ, വെള്ളിയാഴ്ച മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചിരുന്നു. വിഷയം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ചയാണ് സമിതിക്ക് അനുവദിച്ചിരിക്കുന്നത്.

അതേസമയം, രാജ്യത്തെ വിവിധ നഗരങ്ങളിലേക്കുള്ള വിമാനസർവീസുകൾ തടസ​പ്പെടുന്നത് തുടർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി എട്ടോടെ റദ്ദാക്കപ്പെട്ട ടിക്കറ്റുകളുടെ തുക തിരികെ നൽകണമെന്ന് മന്ത്രാലയം നിർദേശം നൽകിയതിന് പിന്നാലെ ഇൻഡിഗോ റീഫണ്ട് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. നാളെയോടെ ബാഗേജുകളും എത്തിച്ചു നൽകണമമെന്നാണ് നിർദ്ദേശം. സർവീസുകൾ സാധാരണനിലയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ഇൻഡിഗോ അറിയിച്ചു.

ഇതിനിടെ, യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ചെ​ന്നൈ എ​ഗ്മോ​റി​ൽ​നി​ന്ന് തെ​ല​ങ്കാ​ന​യി​ലെ ച​ർ​ല​പ്പ​ള്ളി​യി​ലേ​ക്കും സെ​ക്ക​ന്ദ​രാ​ബാ​ദി​ൽ​നി​ന്ന് ചെ​ന്നൈ എ​ഗ്മോ​റി​ലേക്കു​മാ​ണ് ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച​ത്.

ചെ​ന്നൈ എ​ഗ്മോ​ർ – ച​ർ​ല​പ്പ​ള്ളി എ​ക്സ്പ്ര​സ് സ്പെ​ഷ്യ​ൽ ട്രെ​യി​ൻ ശ​നി​യാ​ഴ്ച 11.55 ന് ​ചെ​ന്നൈ എ​ഗ്മോ​റി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് ഡി​സം​ബ​ർ ഏ​ഴി​ന് ര​​ണ്ടോ​ടെ ച​ർ​ല​പ്പ​ള്ളി​യി​ൽ എ​ത്തും. അ​തേ​സ​മ​യം, ഡി​സം​ബ​ർ ആ​റി​നും 10നു​മി​ട​യി​ൽ ഓ​ടു​ന്ന തി​രു​ച്ചി​റ​പ്പ​ള്ളി – ജോ​ധ്പൂ​ർ ഹം​സ​ഫ​ർ എ​ക്സ്പ്ര​സ്, ഡോ. ​എം.​ജി.​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ – തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ്, മും​ബൈ സി.​എ​സ്.​ടി – ചെ​ന്നൈ ബീ​ച്ച് സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ഉ​ൾ​പ്പെ​ടെ ട്രെ​യി​നു​ക​ളി​ൽ ഒ​രു എ.​സി ത്രീ ​ടി​യ​ർ കോ​ച്ച് കൂ​ടി അ​നു​വ​ദി​ക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more