1 GBP = 121.19
breaking news

ചരിത്ര നിമിഷത്തിന് ഒരുങ്ങി യുകെയിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭ മക്കൾ; അഭിവന്ദ്യ ഡോ.കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷ ഇന്ന്.

ചരിത്ര നിമിഷത്തിന് ഒരുങ്ങി യുകെയിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭ മക്കൾ; അഭിവന്ദ്യ ഡോ.കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷ ഇന്ന്.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പോസ്തലിക് വിസിറ്റേറ്ററായി നിയമിതനായ അഭിവന്ദ്യ ഡോ.കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷ ഇന്ന് നടക്കും. യുകെയിലെ ലെസ്റ്ററിലൂള്ള S.P.A.L സെന്ററിൽ (മാർ ഇവാനിയോസ് നഗറിൽ) ആണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യ കാർമ്മികത്വം വഹിക്കും.

വിശുദ്ധ കുർബാന, വിശിഷ്ടാതിഥികൾക്ക് സ്വീകരണം, സ്ഥാനാരോഹണ ശുശ്രൂഷ, പൊതുസമ്മേളനം എങ്ങനെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

സ്ഥാനാരോഹണ ശുശ്രൂഷകൾ ഷെക്കെയ്ന ന്യൂസ് ചാനൽ, ശാലോം ടിവിയുടെ യൂട്യൂബ് ചാനൽ,യുകെ മലങ്കര കാത്തലിക് ഫേസ്ബുക്ക് പേജിലും മലങ്കര കാത്തലിക് ടിവിയുടെ ട്യൂബ് ചാനലിലും തത്സമയം കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

തിരുവല്ല അതിരൂപതയിലെ കോട്ടയം മേഖലയിൽ ഉൾപ്പെടുന്ന അമയന്നൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി ഇടവകാംഗമാണു അഭിവന്ദ്യ ഡോ.കുര്യാക്കോസ് മാർ ഒസ്താത്തിയോസ്. പരേതരായ തോമസ് – സൂസമ്മ ദമ്പതികളുടെ നാലുമക്കളിൽ ഏറ്റവും മൂത്തമകനായി 1962 മാർച്ച് 27ന ജനിച്ചു. പ്രീഡിഗ്രി പഠനം ചങ്ങനാശേരി എസ്ബി കോളജിലായിരുന്നു. 1987ൽ വൈദികനായി. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പിഎച്ച്ഡി നേടിയശേഷം വിവിധ സെമിനാരികളിൽ അധ്യാപകനായി. 2017 മുതൽ 2020 വരെ മലങ്കര മേജർ സെമിനാരിയുടെ റെക്‌ടറായി. തിരുവല്ല അതിഭദ്രാസനത്തിന്റെ ചാൻസലറുമായിരുന്നു. കാനം, നെടുമാവ്, ചുവന്നമണ്ണ്, അടിപെരണ്ട, കൊമ്പഴ, ചക്കുണ്ട്, കുന്നംകുളം, വാഴാനി, തിരുവൻവണ്ടൂർ, ചെങ്ങരൂർ ഇടവകകളിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. മാത്യു തോമസ്, മറിയാമ്മ തോമസ്, സ്കറിയ തോമസ് എന്നിവരാണു സഹോദരങ്ങൾ.

2021 മുതൽ യുകെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജണിൽ കോഡിനേറ്റർ ആയി പ്രവർത്തിച്ചുവരികയായിരുന്നു. 2025 നവംബർ 1-ന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ അദ്ദേഹത്തെ റമ്പാൻ സ്ഥാനത്തെ ഉയർത്തി. തുടർന്ന് നവംബർ 22 ആം തീയതി പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ്ര വെച്ച കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കബാവ കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എന്ന നാമത്തിൽ അദ്ദേഹത്തെ മെത്രാൻ പദവിയിലേക്ക് ഉയർത്തി. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more