1 GBP = 121.19
breaking news

നോർവിച്ച് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ ഒന്നാമത് വാർഷിക പെരുന്നാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു.

നോർവിച്ച് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ ഒന്നാമത് വാർഷിക പെരുന്നാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു.

ഐസക് കുരുവിള

നോർവിച്: നോർവിച്ചിൽ കഴിഞ്ഞ വർഷം സ്ഥാപിതമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ ഒന്നാമത്തെ വാർഷിക പെരുന്നാൾ, മഹാ പരിശുദ്ധനായ യെൽദോ മാർ ബസേലിയോസ് ബാവായുടേയും, പരിശുദ്ധ പരുമല തിരുമേനിയുടെയും ഓർമ്മപെരുന്നാളുകളോടൊപ്പം സംയുക്തമായി ഈ കഴിഞ്ഞ നവംബർ 23-ന് ഭക്ത്യാദരപൂർവ്വം കൊണ്ടാടി.

മലങ്കര യാക്കോബായ സഭയുടെ യുകെ ഭദ്രാസന വൈസ് പ്രസിഡന്റായ ബഹു. എൽദോസ് കൗങ്ങമ്പിള്ളിൽ അച്ചൻ മുഖ്യകാർമ്മികത്വം വഹിച്ചു. കിംഗ്‌സ്ലിൻ സെന്റ് ജോൺസ് പള്ളി വികാരി ബഹു. ബേസിൽ ബെന്നി അച്ചൻ പെരുന്നാളിൽ സംബന്ധിച്ചു. ഇടവക വിശ്വാസികളോടൊപ്പം യുകെയിലെ മറ്റു വിവിധ ഇടവകകളിൽ നിന്നുള്ള അനേകം വിശ്വാസികളും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചു.

പെരുന്നാളിനോടനുബന്ധിച്ച് 2026 വർഷത്തെ ദേവാലയ കലണ്ടർ, യുകെ ഭദ്രാസന കൗൺസിൽ മെംബർ ജിബി ജോയ് ഏറ്റുവാങ്ങി പ്രകാശനകർമ്മം നിർവഹിച്ചു. പെരുന്നാളിന്റെ വിജയകരമായ നടത്തിപ്പിന് പള്ളി വികാരി ഫാ. ബിനു വി. ബേബി വട്ടമറ്റത്തിൽ, ട്രസ്റ്റി ബിനു വർഗീസ്, സെക്രട്ടറി ജിബിൻ ജോയ്, മറ്റു കമ്മിറ്റി അംഗങ്ങൾ, ഭക്ത സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

ഇടവക അംഗങ്ങൾ ആയ ജെറീഷ് വർഗീസ്, ജിബിൻ വർഗീസ് എന്നിവരാണ് ഈ വർഷത്തെ പെരുന്നാളിന്റെ നേർച്ച ഭക്ഷണം വഴിപാടായി സമർപ്പിച്ചത്. ഈ വർഷത്തെ പെരുന്നാളിന്റെ പ്രധാന സ്പോൺസേർസ് Gorleston On Sea കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന Spice World Indian Shop ഉം, Locum Management Ltd ഉം (Care Agency) ആയിരുന്നു.

പെരുന്നാളിൽ സംബന്ധിച്ചവരോടും, വിവിധങ്ങളായ രീതിയിൽ സഹായിച്ചവരോടും, സഹകരിച്ചവരോടും ഉള്ള നന്ദി ഇടവകയുടെ പേരിൽ ഫാ. ബിനു വി. ബേബി വട്ടമറ്റത്തിൽ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more