1 GBP = 122.31
breaking news

മോറാൻ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമ്മീസ് കാതോലിക്കാ ബാവ തിരുമേനിക്ക്‌ യുകെയിൽ ഊഷ്മള വരവേൽപ്പ്.

മോറാൻ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമ്മീസ് കാതോലിക്കാ ബാവ തിരുമേനിക്ക്‌ യുകെയിൽ ഊഷ്മള വരവേൽപ്പ്.

അരുൺ വർഗ്ഗീസ്

മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറോന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമ്മീസ് കാതോലിക്കാ ബാവ തിരുമേനിക്ക്‌ യുകെയിൽ ഊഷ്മളമായ സ്വീകരണം നൽകി. അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ വൈദികർ, നാഷണൽ കൗൺസിൽ അംഗങ്ങൾ, കവൻട്രി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷൻ അംഗങ്ങൾ എന്നിവർ ചേർന്നു വിമാനത്താവളത്തിൽ കാതോലിക്കാ ബാവായെ സ്വീകരിച്ചു. തുടർന്ന് അദ്ദേഹത്തെ കവൻട്രി മിഷൻ ദേവാലയത്തിലേക്ക് ആനയിച്ചു.
സഭയുടെ യൂറോപ്പിലെ അപ്പോസ്തലിക് വിസിറ്റേറ്ററായി നിയമിതനായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷയിൽ കാതോലിക്കാ ബാവ മുഖ്യ കാർമ്മികത്വം വഹിക്കും.

ഡിസംബർ ആറിലെ സ്ഥാനാരോഹണ ശുശ്രൂഷയുടെയും അനുമോദന സമ്മേളനത്തിന്റെയും ഒരുക്കങ്ങൾക്കായി, ജനറൽ കൺവീനർ റവ.ഡോ.ലൂയിസ് ചരുവിള പാപ്പി, ജനറൽ സെക്രട്ടറി റോണി ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ കമ്മിറ്റി സജീവമായി പ്രവർത്തിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more