1 GBP = 120.00
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപത ക്രിസ്മസ് കരോൾ മത്സരം(ക്വന്തിശ് 2025 ) ശനിയാഴ്ച്ച ലെസ്റ്ററിൽ

ഗ്രേറ്റ് ബ്രിട്ടൻ രൂപത ക്രിസ്മസ് കരോൾ മത്സരം(ക്വന്തിശ് 2025 ) ശനിയാഴ്ച്ച ലെസ്റ്ററിൽ

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കമ്മീഷൻ ഫോർ ക്വയറിന്റെ ആഭിമുഖ്യത്തിൽ രൂപതയിലെ ഗായകസംഘങ്ങൾക്കായി നടത്തുന്ന കരോൾ ഗാന മത്സരം (ക്വന്തിശ് 2025 ) ഈ ശനിയാഴ്ച ലെസ്റ്ററിൽ വച്ച് നടക്കും.

രൂപതയിലെ വിവിധ ഇടവക , മിഷൻ പ്രൊപ്പോസഡ്‌ മിഷമുകളിലെ ഗായക സംഘങ്ങൾ പങ്കെടുക്കുന്ന മത്സരം ലെസ്റ്ററിലെ സെഡാർസ് അക്കാദമി ഹാളിൽ വച്ചാണ് നടക്കുന്നത് .ഉച്ചക്ക് ഒരുമണിക്ക് ആരംഭിക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാൻ രൂപതയിലെ വിവിധ ഗായക സംഘങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് . വിജയികൾ ആകുന്ന ടീമുകൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും സമ്മാനമായി നൽകും , വൈകുന്നേരം നടക്കുന്ന സമ്മാന ദാന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ക്രിസ്മസ് സന്ദേശം നൽകി സമ്മാന ദാനം നിർവഹിക്കും , ചടങ്ങിൽ രൂപത ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് ഉൾപ്പടെ ഉള്ള വൈദികരും സംബന്ധിക്കും ,മത്സരത്തിന്റെ ഇടവേളകളിൽ വിവിധ കലാപരിപാടികളും അരങ്ങേറും.

ഉച്ചക്ക് നടക്കുന്ന ഉത്‌ഘാടന സമ്മേളനം റെവ ഫാ ഹാൻസ് പുതിയാകുളങ്ങര ഉത്‌ഘാടനം ചെയ്യും . ഉച്ച മുതൽ ഹാളിൽ ഫുഡ് സ്റ്റാളുകളും പ്രവർത്തിക്കും . കരോൾ മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി രൂപതാ കമ്മീഷൻ ഫോർ ക്വയർ ചെയര്മാൻ റെവ ഫാ പ്രജിൽ പണ്ടാരപ്പറമ്പിൽ കോഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more