1 GBP = 120.90

ക്രോളി മലയാളി കമ്മ്യൂണിറ്റിക്ക് നവനേതൃത്വം; ജുഡിത്ത് റോബിൻ, ജിയോ ഫ്രാൻസിസ്, അരുൺ വർഗ്ഗീസ് എന്നിവർ നയിക്കും

ക്രോളി മലയാളി കമ്മ്യൂണിറ്റിക്ക് നവനേതൃത്വം; ജുഡിത്ത് റോബിൻ, ജിയോ ഫ്രാൻസിസ്, അരുൺ വർഗ്ഗീസ് എന്നിവർ നയിക്കും

ക്രോളി മലയാളി കമ്മ്യൂണിറ്റി (CMC)യുടെ അംഗങ്ങൾക്കായി മാത്രം സംഘടിപ്പിച്ച വാർഷിക പൊതുയോഗം (AGM) നിലവിലെ പ്രസിഡൻ്റ് തേജു മാത്യൂസ് (Theju Mathews) അധ്യക്ഷനായ യോഗത്തിൽ ആരംഭിച്ചു. ഉദ്ഘാടന വേളയിൽ പ്രസിഡൻഷ്യൽ അഡ്രസ് തേജു മാത്യൂസ് നിർവഹിച്ചു.

തുടർന്ന് ആക്ടിംഗ് സെക്രട്ടറി ജിയോ ഫ്രാൻസിസ് (Geo Francis) വാർഷിക റിപ്പോർട്ട് വായിച്ചു, ട്രഷറർ അരുണ് വർഗീസ് (Arun Varghese) സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിനിടെ പുതിയ കമ്മിറ്റിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

പുതിയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ:

പ്രസിഡൻ്റ്: ജുഡിത്ത് റോബിൻ (Judith Robin)

വൈസ് പ്രസിഡൻ്റ്: അനിൽ തോമസ് (Anil Thomas)

സെക്രട്ടറി: ജിയോ ഫ്രാൻസിസ് (Geo Francis)

ജോയിൻറ് സെക്രട്ടറി: അലക്സ് തുരുത്തേൽ പ്ലാസിഡ്(Alex Thuruthal Placid)

ട്രഷറർ: അരുണ് വർഗീസ് (Arun Varghese)

ജോയിൻറ് ട്രഷറർ: ശാമൽ രാമചന്ദ്രൻ (Shamal Ramachandran)

പാറ്റ്രൺ: എറിക്‌സൺ ജോസഫ് (Erickson Joseph)

കമ്മിറ്റി അംഗങ്ങൾ:
നീതു ജെറിൻ, പ്രിയേഷ് ബാബു, ജിബിൻ ഫിലിപ്പ്, അനിത് മാത്യു, തേജു മാത്യൂസ് എന്നിവർ ഉൾപ്പെടെ ഫെസ്റ്റിവൽ കമ്മിറ്റി അംഗങ്ങളും കമ്മിറ്റിയിലെ ഭാഗമാകും.

പുതിയ കമ്മിറ്റി ചുമതലയേറ്റതിനെ തുടർന്ന് ചേർന്ന യോഗത്തിൽ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടു. സംഘടനയിലെ അംഗങ്ങൾ പുതിയ കമ്മിറ്റിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേർന്നു.

യോഗത്തിന്റെ ഭാഗമായി കമ്മ്യൂണിറ്റിയിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തം, ഗാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മനോഹരമായ സാംസ്കാരിക പരിപാടികൾ സദസ്സിനെ ആവേശത്തിലും സന്തോഷത്തിലും ആക്കി. യോഗം നന്ദിപ്രകാശനത്തോടുകൂടി സമാപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more