1 GBP = 120.00
breaking news

അഭിവന്ദ്യ ഡോ.കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷ ഡിസംബർ 6ന്; ഒരുക്കങ്ങള്‍ അവസാനഘട്ടത്തിൽ.

അഭിവന്ദ്യ ഡോ.കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷ ഡിസംബർ 6ന്; ഒരുക്കങ്ങള്‍ അവസാനഘട്ടത്തിൽ.

അരുൺ വർഗ്ഗീസ്

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പോസ്തലിക് വിസിറ്റേറ്ററായി നിയമിതനായ അഭിവന്ദ്യ ഡോ.കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷയും അനുമോദന സമ്മേളനവും ഡിസംബർ 6ന് നടക്കും.
യുകെയിലെ ലെസ്റ്ററിലൂള്ള S.P.A.L സെന്ററിൽ (മാർ ഇവാനിയോസ് നഗറിൽ) ആണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ജനറൽ കൺവീനർ റവ.ഡോ.ലൂയിസ് ചരുവിള പാപ്പി അറിയിച്ചു.

രാവിലെ 9ന് നടക്കുന്ന വി.കുർബാനയ്ക്ക് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യ കാർമ്മികത്വം വഹിക്കും. സഭയിലെ മെത്രാപ്പോലിത്തമാരും വൈദികരും സഹകാർമ്മികരാകും.ഉച്ചക്ക് 02.30ന് ആണ് സ്ഥാനാരോഹണ ശുശ്രൂഷകൾ ആരംഭിക്കുന്നത്. അത്യഭിവന്ദ്യ കാതോലിക്ക ബാവയെയും അഭിവന്ദ്യ മെത്രാപ്പോലിത്തമാരെയും വിശിഷ്ടാതിഥികളേയും സെൻ്ററിലേക്ക് സ്വീകരിച്ച് ആനയിക്കും.തുടർന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ സ്ഥാനാരോഹണ ശുശ്രൂഷ നടക്കും. ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ഡോ.ജോസഫ് മാർ തോമസ്, ഡോ.തോമസ് മാർ യൗസേബിയോസ്, ഡോ.യൂഹാനോൻ മാർ തിയഡോഷ്യസ്, ഡോ.മാത്യൂസ് മാർ പക്കോമിയോസ്, ഡോ.ആന്റണി മാർ സിൽവാനോസ് എന്നിവർ സഹകാർമ്മികരാകും.

തുടർന്ന് നടക്കുന്ന പൊതുസമ്മേളനം നോട്ടിൻഹാം ബിഷപ്പ് അഭിവന്യ പാട്രിക് മിക്ക്കെന്നി ഉദ്ഘാടനം ചെയ്യും. യുകെയിലെ വിവിധ രൂപതകളിലെ മെത്രാന്മാരും സാമൂഹിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.യുകെയിലെ 25 ഓളം മിഷനുകളില്‍ നിന്നും യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന വൈദികരും സന്യസ്തരും 1500 ഓളം ആത്മായരും സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാൻ എത്തിച്ചേരും.

സ്ഥാനാരോഹണ ശുശ്രൂഷകൾ ശാലോം ടിവിയുടെ യൂട്യൂബ് ചാനൽ തത്സമയം സംപ്രേഷണം ചെയ്യും.യുകെ മലങ്കര കാത്തലിക് ഫേസ്ബുക്ക് പേജിലും മലങ്കര കാത്തലിക് ടിവിയുടെ ട്യൂബ് ചാനലിലും തത്സമയം കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more