1 GBP = 120.00
breaking news

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; നാഷണൽ ഗാർഡ് അംഗങ്ങൾക്ക് ഗുരുതര പരിക്ക്

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; നാഷണൽ ഗാർഡ് അംഗങ്ങൾക്ക് ഗുരുതര പരിക്ക്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപത്ത് വെടിവെപ്പ്. വെടിവെപ്പിൽ നാഷണൽ ഗാർഡ് അംഗങ്ങളായ രണ്ടു പേർക്ക് പരിക്കേറ്റു. തലക്ക് വെടിയേറ്റ സൈനികരുടെ നില ഗുരുതരമാണെന്ന് എഫ്.ബി.ഐ അറിയിച്ചു.

വൈറ്റ്ഹൗസിന് സമീപത്തെ ജനസാന്ദ്രതയേറിയ ഫറാഗട്ട് മെട്രോ സ്റ്റോപ്പിന് അടുത്താണ് വെടിവെപ്പ് നടന്നത്. അക്രമി 15ലധികം തവണ വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. അക്രമിയെന്ന് സംശയിക്കുന്ന ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

2021 സെപ്റ്റംബറിൽ അമേരിക്കയിലേക്ക് കുടിയേറിയ 29കാരനായ അഫ്ഗാൻ പൗരനാണ് അക്രമിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇയാൾ വാഷിങ്ടണിലാണ് താമസിച്ചിരുന്നത്. ഏറ്റുമുട്ടലിന് ശേഷമാണ് നാഷണൽ ഗാർഡ് അംഗങ്ങൾ അക്രമിയെ കീഴ്പ്പെടുത്തിയത്.

വെടിവെപ്പിന് പിന്നാലെ അഞ്ഞൂറോളം നാഷണൽ ഗാർഡ് അംഗങ്ങളെ വാഷിങ്ടൺ ഡി.സിയിൽ വിന്യസിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more