1 GBP = 120.05
breaking news

എട്ടാമത് ന്യൂ ആഡിങ് ടെൻ വിന്നേഴ്സ് ബാഡ്മിന്റൺ ടൂർണ്ണമെന്റ് വമ്പൻ വിജയം

എട്ടാമത് ന്യൂ ആഡിങ് ടെൻ വിന്നേഴ്സ് ബാഡ്മിന്റൺ ടൂർണ്ണമെന്റ് വമ്പൻ വിജയം

ന്യൂ ആഡിങ് ടെൻ വിന്നേഴ്സ് ബാഡ്മിന്റൺ ക്ലബ് അംഗങ്ങൾക്കായി നടത്തിയ എട്ടാമത് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് വമ്പൻ വിജയമായി.വാശിയേറിയ പോരാട്ടങ്ങളാണ് ടൂർണമെന്റിൽ നടന്നത്.

മത്സരവീര്യം അല്പം പോലും ചോരാതെ നടന്ന ഫൈനൽ മത്സരത്തിൽ ഗോൾഡ് കാറ്റഗറിയിൽ ഷിന്റോ, അനൂപ് സഖ്യം വിജയികൾ ആവുകയും പ്രമോദ്, ഐബിൻ സഖ്യം രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

സിൽവർ കാറ്റഗറിയിൽ ജിജു,വിപിൻ കൂട്ടുകെട്ട് ഒന്നാം സ്ഥാനം നേടുകയും ഫയസ്,ദീപക് കൂട്ടുകെട്ട് രണ്ടാം സ്ഥാനം നേടുകയും ചെയ്തു. വാശിയേറിയ മത്സരങ്ങളിൽ നിന്ന് ഗോൾഡ് കാറ്റഗറിയിൽ ഷിന്റോ മികച്ച കളിക്കാരനാകുകയും സിൽവർ കാറ്റഗറിയിൽ വിപിൻ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കുകയും ചെയ്തു.

ടൂർണമെന്റിൽ വിജയികളായവർക്ക് ട്രോഫികളും പങ്കെടുത്ത എല്ലാ കളിക്കാർക്കും ട്രോഫിയും മെഡലും സമ്മാനിച്ചു. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ കളിക്കാർക്കും ക്ലബ് കോഡിനേറ്റർ ബിനിൽ പൗലോസ് സ്വാഗതവും കമ്മിറ്റി മെമ്പർ സൂട്ടർ നന്ദിയും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more