1 GBP = 120.90

റഷ്യ-യുക്രെയ്ൻ യുദ്ധം: യു.എസ് സമാധാന പദ്ധതിയിൽ ചർച്ച ആരംഭിച്ചെന്ന് യുക്രെയ്ൻ

റഷ്യ-യുക്രെയ്ൻ യുദ്ധം: യു.എസ് സമാധാന പദ്ധതിയിൽ ചർച്ച ആരംഭിച്ചെന്ന് യുക്രെയ്ൻ

ജെ​നീ​വ: റ​ഷ്യ​ൻ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്കാ​ൻ യു.​എ​സ് നി​ർ​ദേ​ശി​ച്ച സ​മാ​ധാ​ന ​പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളു​മാ​യി ച​ർ​ച്ച ആ​രം​ഭി​ച്ച​താ​യി യു​ക്രെ​യ്ൻ.

യു.​കെ, ഫ്രാ​ൻ​സ്, ജ​ർ​മ​നി എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​​പ​ദേ​ഷ്ടാ​ക്ക​ളു​മാ​യി ആ​ദ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി യു​ക്രെ​യ്ൻ പ്ര​തി​നി​ധി സം​ഘം ത​ല​വ​ൻ ആ​ൻ​ഡ്രി യെ​ർ​മ​ക് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. റ​ഷ്യ​ക്ക് അ​നു​കൂ​ല​മാ​യ പ​ദ്ധ​തി​രേ​ഖ​ക​ളി​ൽ മാ​റ്റം വേ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കൂ​ടി​ക്കാ​ഴ്ച. യു.​എ​സ് പ്ര​തി​നി​ധി​ക​ളു​മാ​യാ​ണ് അ​ടു​ത്ത കൂ​ടി​ക്കാ​ഴ്ച. രാ​ജ്യ​ത്ത് സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​നാ​യി ഒ​രു​മി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്ന് യെ​ർ​മ​ക് പ​റ​ഞ്ഞു.

യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​​ർ​ക്കോ റൂ​ബി​യോ, ആ​ർ​മി ​സെ​ക്ര​ട്ട​റി ഡാ​ൻ ഡ്രി​സ്കോ​ൾ, പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ പ്ര​ത്യേ​ക ദൂ​ത​ൻ സ്റ്റീ​വ് വി​റ്റ്കോ​ഫ് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്തേ​ക്കും. നാ​ലു​വ​ർ​ഷ​ത്തോ​ള​മാ​യ റ​ഷ്യ- യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​യി യു.​എ​സ് അ​വ​ത​രി​പ്പി​ച്ച 28 നി​​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ക​ര​ട് സ​മാ​ധാ​ന പ​ദ്ധ​തി രേ​ഖ കി​യ​വി​ലും മ​റ്റു യൂ​റോ​പ്യ​ൻ ത​ല​സ്ഥാ​ന​ങ്ങ​ളി​ലും ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. റ​ഷ്യ- യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​യി യു.​എ​സ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന അ​വ​സാ​ന നി​ർ​ദേ​ശ​മ​ല്ല ഇ​തെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more