1 GBP = 119.97
breaking news

ഇംഗ്ലീഷ് ചാനലിൽ രണ്ട് റഷ്യൻ യുദ്ധകപ്പലുകളെ റോയൽ നേവി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

ഇംഗ്ലീഷ് ചാനലിൽ രണ്ട് റഷ്യൻ യുദ്ധകപ്പലുകളെ റോയൽ നേവി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ വെച്ച് രണ്ട് റഷ്യൻ യുദ്ധക്കപ്പലുകളെ റോയൽ നേവി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം (MoD) അറിയിച്ചു. റഷ്യൻ കപ്പലുകൾ യുകെക്ക് ചുറ്റുമുള്ള സമുദ്രാതിർത്തിയിൽ പ്രവേശിച്ച സംഭവത്തിൽ പ്രതിരോധ മന്ത്രാലയം കടുത്ത അതൃപ്തി രേഖപ്പെടുത്തി.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഡോവർ കടലിടുക്ക് വഴി ഇംഗ്ലീഷ് ചാനലിലേക്ക് പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നതിനിടെ, റോയൽ നേവിയുടെ എച്ച്എംഎസ് സെവേൺ റഷ്യയുടെ ആർ‌എഫ്‌എൻ സ്റ്റോയിക്കി, യെൽന്യ എന്ന കപ്പലുകളെ തടഞ്ഞതായാണ് റിപ്പോർട്ട്.

കഴിഞ്ഞയാഴ്ച, റഷ്യൻ ചാരക്കപ്പലായ യാന്റർ സ്കോട്ട്ലൻഡ് തീരത്ത് കണ്ടെത്തിയതായും ആർ‌എ‌എഫ് പൈലറ്റുമാരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത് തടസ്സപ്പെടുത്താൻ ലേസർ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു.
പ്രതിരോധ സെക്രട്ടറി ജോൺ ഹീലി യാന്ററിന്റെ നീക്കത്തെ അങ്ങേയറ്റം അപകടകരമാണെന്ന് മുദ്രകുത്തി റഷ്യയ്ക്കും പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ പുതിയ നീക്കങ്ങൾ.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ യുകെ സമുദ്രാതിർത്തികളെ ഭീഷണിപ്പെടുത്തുന്ന റഷ്യൻ കപ്പലുകളിൽ 30% വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഹീലി കഴിഞ്ഞ ആഴ്ച പറഞ്ഞു. സ്റ്റോയിക്കിയെയും യെൽന്യയെയും തടഞ്ഞതിനുശേഷം, എച്ച്എംഎസ് സെവേൺ പിന്നീട് ബ്രിട്ടാനിയുടെ വടക്കുപടിഞ്ഞാറൻ തീരത്ത് ഒരു നാറ്റോ സഖ്യകക്ഷിക്ക് നിരീക്ഷണ ചുമതലകൾ കൈമാറിയതായി പ്രതിരോധ മന്ത്രാലയം പറഞ്ഞു. യുകെ കപ്പൽ ദൂരെ നിന്ന് നിരീക്ഷണം തുടർന്നു, അപ്രതീക്ഷിതമായ ഏതൊരു പ്രവർത്തനത്തിനും പ്രതികരിക്കാൻ തങ്ങൾ തയ്യാറായിരുന്നുവെന്നും റോയൽ നേവി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more