1 GBP = 120.00
breaking news

മെത്രാഭിഷേക ശുശ്രൂഷ നവംബർ 22ന്

മെത്രാഭിഷേക ശുശ്രൂഷ നവംബർ 22ന്

അരുൺ വർഗ്ഗീസ്

തിരുവനന്തപുരം : മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ പുതിയതായി നിയമിതരായിരിക്കുന്ന രണ്ട് മെത്രാന്മാരുടെ മെത്രാഭിഷേകം നവംബര്‍ 22ാം തീയതി ശനിയാഴ്ച രാവിലെ 8 ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും. യൂറോപ്പിലെ മലങ്കര കത്തോലിക്കാ സഭയുടെ അപ്പസ്‌തോലിക വിസിറ്റേറ്റര്‍ മോണ്‍. ഡോ. കുരിയാക്കോസ് തടത്തില്‍ റമ്പാനും, തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാന്‍ മോണ്‍. ഡോ. യൂഹാനോന്‍ കുറ്റിയില്‍ റമ്പാനുമാണ് മെത്രാന്മാരായി അഭിഷിക്തരാകുന്നത്. മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മ്മികനായിരിക്കും. കോട്ടയം ആര്‍ച്ചുബിഷപ്പ് ഡോ. മാര്‍ മാത്യു മൂലക്കാട്ട് വചനസന്ദേശം നല്‍കും.

ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ജോസഫ് മാര്‍ തോമസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, തോമസ് മാര്‍ അന്തോണിയോസ്, ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ്, വിന്‍സെന്റ് മാര്‍ പൗലോസ്, തോമസ് മാര്‍ യൗസേബിയോസ്, ഗീവര്‍ഗ്ഗീസ് മാര്‍ മക്കാറിയോസ്, യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, മാത്യൂസ് മാര്‍ പോളി കാര്‍പ്പസ് , മാത്യൂസ് മാര്‍ പക്കോമിയോസ്, ആന്റണി മാര്‍ സില്‍വാനോസ്, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, എബ്രഹാം മാര്‍ ജൂലിയോസ് എന്നിവര്‍ മെത്രാഭിഷേകത്തില്‍ സഹകാര്‍മ്മികരായിരിക്കും.
വിവിധ സഭകളിലെ മുപ്പതോളം മെത്രാപ്പോലീത്താമാര്‍ ചടങ്ങില്‍ സംബന്ധിക്കും. സഭയുടെ യുകെ റീജണിൽ നിന്ന് വൈദികർ, നാഷണൽ കൗൺസിൽ അംഗങ്ങൾ, മിഷൻ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more