1 GBP = 122.37
breaking news

ചിറ്റാരിക്കാൽ യുകെ സംഗമം പത്താം വാർഷികത്തിലേക്ക്, വോൾവർഹാംട്ടനിൽ വച്ച് നവംബർ 22ന് ആഘോഷിക്കുന്നു.

ചിറ്റാരിക്കാൽ യുകെ സംഗമം പത്താം വാർഷികത്തിലേക്ക്, വോൾവർഹാംട്ടനിൽ വച്ച് നവംബർ 22ന് ആഘോഷിക്കുന്നു.

ബെന്നി അഗസ്റ്റിൻ, കാർഡിഫ്

ബിർമിങ്ഹാം: പ്രവാസികളായ എല്ലാവരും നാടിൻറെ ഓർമ്മകൾ അയവിറക്കുവാൻ കിട്ടുന്ന അവസരങ്ങൾ ഒഴിവാക്കാറില്ല. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആഘോഷിച്ചുവന്ന ചിറ്റാരിക്കാൽ യുകെ സംഗമം, അതിന്റെ അടുത്ത സംഗമം നവംബർ 22ന് വോൾവർഹാംപ്ടണിൽ വച്ച് അതിവിപുലമായി നടത്തുന്നത്. ചിറ്റാരിക്കാലിൽ നിന്നും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി യുകെയിൽ കുടിയേറുവാൻ തുടങ്ങിയവർ മുതൽ അഞ്ചു മാസം മുൻപ് വരെ യുകെയിൽ വന്നവർ ഈ സംഗമത്തിൽ ഉണ്ട്.
ചിറ്റാരിക്കാൽ പ്രദേശത്തുനിന്നും യൂകെയിലെത്തിയിരിക്കുന്ന എല്ലാവരെയും ഈ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. വിവിധ ഭാഗങ്ങളിൽ വ്യാപാരിച്ചു കിടക്കുന്ന അംഗങ്ങളെ ഉദ്ധേശിച്ചുകൊണ്ടാണ്, ബിർമിങ്ഹാമിലെ വോൾവർഹാംപ്ടൺ തിരഞ്ഞെടുത്തത്. രാവിലെ 10 മണിക്ക് തുടങ്ങി ഉച്ചതിരിഞ്ഞു 4 മണി വരെയാണ് ഈ ഒത്തുകൂടൽ തീരുമാനിച്ചിരിക്കുന്നത്. ചിറ്റാരിക്കാലിൽ നിന്നും അല്മയരോടൊപ്പം അച്ചന്മാരും കന്യാസ്ത്രീകളും യുകെയിൽ സേവനം ചെയ്തുവരുന്നു. ഇനിയും വരുവാൻ താത്പര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടുക. യുകെയിലെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന എല്ലാ ചിറ്റാരിക്കാൽ പ്രദേശവാസികളെയും ഈ സംഗമത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി കമ്മറ്റി അംഗങ്ങൾ അറിയിച്ചു.

കമ്മിറ്റി അംഗങ്ങൾ :
ജിബു ജേക്കബ് നടുവിലേക്കൂറ്റ് (07908595148)
ജോർജ് തെക്കെകാരോട്ട് (07846432769)
ഷിന്റോ ജോസ് തെക്കേപറമ്പിൽ (07828311588)
ഷിജു തോമസ് മഠത്തിന്മ്യാലിൽ (07930252222)

Venue Address:
St. Joseph’s Church, Coalway Road, Merry HIll, Wolverhampton, WV3 7NG

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more