കേരളപ്പിറവി, സ്പോർട്സ് അവാർഡ് നിശ; അയൽക്കൂട്ടത്തിന്റെ പത്താം വാർഷികംഎന്നിവ ഒരുമിച്ച് ആഘോഷിച്ച് ഹോർഷം മലയാളി കമ്മ്യൂണിറ്റി (MCH )
Nov 18, 2025
ഹോർഷം: മലയാളി സമൂഹത്തിന്റെ ഐക്യവും സാഹോദര്യവും ആഘോഷാരവങ്ങളോടെ വിളിച്ചോതി ഹോർഷം മലയാളി കമ്മ്യൂണിറ്റി (Malayalee Community of Horsham – MCH) കേരളപ്പിറവി ദിനാഘോഷവും സ്പോർട്സ് അവാർഡ് നിശയും അയൽക്കൂട്ടത്തിന്റെ പത്താം വാർഷികവും സംയുക്തമായി ആഘോഷിച്ചു. 2025 നവംബർ 8-ന് ഹോർഷം സെജോൺസ് ഇവാഞ്ചലിക്കൽ ചർച്ച് ഒഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ പരിപാടി ഹോർഷത്തെ മലയാളി കുടുംബങ്ങളുടെ ഒത്തുചേരൽ കൊണ്ട് ശ്രദ്ധേയമായി.
വാർഷിക ആഘോഷത്തിന് തിരി തെളിയിച്ച് കൊണ്ട് അസോസിയേഷൻ പ്രസിഡന്റ് ബിനു കൂട്ടുംങ്കൽ സെക്രട്ടറി ടോജോ രാജു എന്നിവർ റോസാ പുഷ്പങ്ങൾ നൽകികൊണ്ട് 28 അയൽകൂട്ടം അംഗങ്ങളെയും വേദിയിലേക്ക് ആനയിച്ച് ആദരിച്ചു. തുടർന്ന് അവർ ആലപിച്ച പ്രാർത്ഥനാ ഗാനത്തിനുശേഷം പ്രസിഡൻ്റിനും സെക്രട്ടറിക്കുമൊപ്പം 28 വനിതാ അംഗങ്ങളും ചേർന്ന് ദീപം തെളിയിച്ച് കലാപരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. പരിപാടിയിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തുകൊണ്ട് വൈസ് പ്രസിഡന്റ് ജോമോൻ കളപ്പുരയ്ക്കൽ വേദിയെ അഭിസംബോധന ചെയ്തു. പിന്നീട് കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് പ്രസിഡന്റ് ബിനു കൂട്ടുംങ്കൽ അധ്യക്ഷ പ്രസംഗം നിർവ്വഹിച്ചു. യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ് (UUKMA) സൗത്ത് ഈസ്റ്റ് റീജണൽ സെക്രട്ടറി സാംസൺ പോൾ ആശംസാ പ്രസംഗം നടത്തിക്കൊണ്ട് ഹോർഷം മലയാളി കമ്മ്യൂണിറ്റിയുടെ പത്ത് വർഷത്തെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. അയൽക്കൂട്ടം: 10 വർഷത്തെ ഓർമ്മകൾ അയൽക്കൂട്ടത്തിന്റെ കഴിഞ്ഞ 10 വർഷത്തെ ചരിത്രത്തെക്കുറിച്ചും പ്രവർത്തന നാൾ വഴികളെക്കുറിച്ചും അംഗമായ ഷൈല ബൈജു വിശദീകരിച്ചു. പ്രതിമാസ യോഗങ്ങൾ, വിവിധ രാജ്യങ്ങളിലേക്കുള്ള വിനോദയാത്രകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈ കാലയളവിലെ പ്രധാന നേട്ടങ്ങളായിരുന്നു. അയൽക്കൂട്ടത്തിന്റെ 10 വർഷത്തെ ഓർമ്മകളും, എല്ലാ അംഗങ്ങളുടെയും ചിത്രങ്ങളും LED സ്ക്രീനിൽ പ്രദർശിപ്പിച്ചത് സദസ്സിന് നവ്യാനുഭവമായി. കായിക മത്സര വിജയികളുടെ ട്രോഫികളും അവാർഡുകളും നൽകി ആദരിച്ച ചടങ്ങിനെ കലാവിരുന്നുകൾ കൂടി സമന്വയിപ്പിച്ച് കേരളത്തിന്റെ രൂപീകരണ ദിനത്തിൻ്റെ ആഘോഷ പരിപാടികളിൽ സമന്വയിച്ചപ്പോൾ ഹോർഷമിലെ മലയാളി സമൂഹത്തിന് അതൊരു അവിസ്മരണീയ ഉത്സവ രാവായി മാറി. ഡാൻസ് പെർഫോമൻസ്: ക്രോളിയിൽ നിന്നുള്ള സി. കമ്പനിയുടെ (C Company) യുടെ കലാപ്രതിഭകൾ ചടുലമായ നൃത്തച്ചുവടുകളിലൂടെ താളലയങ്ങളുടെ പുതിയ ആസ്വാദനങ്ങളൊരുക്കി കാണികളെ ആവേശത്തിലാഴ്ത്തി. തുടർന്ന് വേദി കീഴടക്കിയ സംഗീത നിശയിൽ പ്രശസ്ത ഗായകൻ പ്രവീൺ പീറ്ററിൻ്റെയും ലില്ലി പ്രവീണിൻ്റേയും നേതൃത്വത്തിൽ ഒരുക്കിയ സംഗീത വിരുന്ന് കാണികൾക്ക് ഹൃദ്യമായ അനുഭവം പകർന്നു. പ്രമുഖ ഗായകനും, സൂര്യ സിംഗർ സീസൺ 2 ഫൈനലിസ്റ്റുമായ ഹരിഗോവിന്ദ് സംഗീത നിശയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
പരിപാടിളുടെ സമാപനം കുറിച്ചു കൊണ്ട് സെക്രട്ടറി ടോജോ രാജു, പങ്കെടുത്ത മുഴുവൻ കുടുംബങ്ങൾക്കും, കലാകാരന്മാർക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കും നന്ദി പ്രകാശനം നടത്തി. എല്ലാ വർഷത്തെയും പോലെ ഇത്തവണയും വിഭവസമൃദ്ധമായ ഡിന്നർ ഒരുക്കുന്നതിൽ സംഘടകർ പ്രത്യേകം ശ്രദ്ധ പുലർത്തി. ഹൈലൈറ്റായി വേദിയെ ഇളക്കി മറിച്ച DJ യുടെ അകമ്പടിയോടെ സംഗീത സായാഹ്നത്തിന് തിരശീല വീണു. വിരുന്നിൽ പങ്കെടുത്തവർ DJ ക്കൊപ്പം ചുവടു വച്ച് താളമേളങ്ങളിൽ ലയിച്ച് രാത്രി ഏറെ വൈകിയും ആഘോഷങ്ങൾ അവിസ്മരണീയമാക്കി.
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages