1 GBP = 120.00
breaking news

സ്‌നാപ്ചാറ്റിൽ പെൺകുട്ടികളെ പരിചയപ്പെടുകയും ലൈംഗികമായി ദുരുപയോഗം ചെയ്ത എൻഎച്ച്എസ് മാനേജർക്ക് 28 വർഷം തടവ് ശിക്ഷ.

സ്‌നാപ്ചാറ്റിൽ പെൺകുട്ടികളെ പരിചയപ്പെടുകയും ലൈംഗികമായി ദുരുപയോഗം ചെയ്ത എൻഎച്ച്എസ് മാനേജർക്ക് 28 വർഷം തടവ് ശിക്ഷ.

സ്‌നാപ്ചാറ്റിൽ പരിചയപ്പെട്ട പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത എൻഎച്ച്എസ് മാനേജർക്ക് 28 വർഷം തടവ് ശിക്ഷ. ഞെട്ടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ കേസിൽ 13 വയസ്സിന് താഴെയുള്ള കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിനും ലൈംഗികാതിക്രമം നടത്തിയതിനും രണ്ട് തവണ ബലാത്സംഗം ചെയ്തതിനും പോൾ ലിപ്‌സ്കോംബ് കുറ്റക്കാരനാണെന്ന് കണ്ടെത്തി.

കവൻട്രിയിലെ എൻഎച്ച്എസ് പെർഫോമൻസിന്റെ അസോസിയേറ്റ് ഡയറക്ടർ എന്ന നിലയിൽ പ്രതിവർഷം കുറഞ്ഞത് 91,000 പൗണ്ട് ശമ്പളമുണ്ടായിരുന്ന 51 കാരനായ ലിപ്‌സ്കോംബ്, തന്റെ ഇരകളെ വാടകയ്‌ക്കെടുത്ത ടെസ്‌ല കാറിൽ ഹോട്ടലുകളിലേക്കും എയർബിഎൻബിയിലേക്കും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.

ലെയ്‌സെസ്റ്റർഷെയർ, നോർഫോക്ക്, ലിങ്കൺഷെയർ എന്നിവിടങ്ങളിൽ നിന്ന് ലിപ്‌സ്കോംബ് സ്‌നാപ്ചാറ്റിൽ പരിചയപ്പെട്ട ആറ് കുട്ടികളിൽ ഒരാളായ 15 വയസ്സുള്ള ഒരു പെൺകുട്ടി, ആപ്പിൽ പ്രവേശനം ലഭിക്കാതിരിക്കാൻ മുഖം തിരിച്ചറിയൽ സംവിധാനം കൊണ്ടുവരണമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. യുവാക്കളുടെ ലൈംഗിക ചൂഷണത്തിനെതിരെ പോരാടുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും അത്തരം പ്രവർത്തനങ്ങൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് അകറ്റി നിർത്താൻ നിയമപാലകരുമായി സഹകരിച്ചതായും സ്‌നാപ്ചാറ്റ് പറഞ്ഞു.

ലിപ്സ്കോംബിനെ ശിക്ഷിച്ചുകൊണ്ട് വിധിച്ച ജസ്റ്റിസ് റെയ്‌നർ, താൻ ചെയ്യുന്നത് കുറ്റകരമാണെന്ന് അറിയാമായിരുന്നിട്ടും, ഇരകളെ ദുരുപയോഗം ചെയ്ത ലിപ്‌സ്കോംബ് പരമാവധി ശിക്ഷ അർഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് 28 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. ഒരു കുട്ടിയുമായുള്ള ലൈംഗിക ബന്ധം മുതൽ ബലാത്സംഗം വരെയുള്ള 34 കുറ്റകൃത്യങ്ങൾ ലിപ്സ്കോംബ് സമ്മതിച്ചു. ഇരകളെ വശീകരിക്കാൻ ഇയ്യാൾ വ്യാജ പേരുകൾ ഉപയോഗിക്കുകയും പ്രായത്തെക്കുറിച്ച് കള്ളം പറയുകയും ചെയ്തതായി പോലീസ് കണ്ടെത്തി. സ്നാപ്ചാറ്റ് അക്കൗണ്ടുകൾ നീക്കം ചെയ്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more