1 GBP = 120.00
breaking news

സഞ്ജുവിന് പിറന്നാള്‍ സന്ദേശവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്; വരുന്ന സീസണില്‍ സഞ്ജു കളിക്കുക ചെന്നൈയിലെന്ന് സൂചന

സഞ്ജുവിന് പിറന്നാള്‍ സന്ദേശവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്; വരുന്ന സീസണില്‍ സഞ്ജു കളിക്കുക ചെന്നൈയിലെന്ന് സൂചന

രാജസ്ഥാന്‍ റോയല്‍സ് മുന്‍ ക്യാപ്റ്റന് പിറന്നാള്‍ ആശംസകള്‍ പോസ്റ്റ് ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നവംബര്‍ 11 ന് ആണ് സഞ്ജുവിന് 31 വയസ് തികഞ്ഞത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയയില്‍ സഞ്ജു സാംസണിന് ഹൃദയസ്പര്‍ശിയായ കുറിപ്പാണ് നല്‍കിയത്. ”നിങ്ങള്‍ക്ക് കൂടുതല്‍ ശക്തി, സഞ്ജു! നിങ്ങള്‍ക്ക് ഒരു സൂപ്പര്‍ ജന്മദിനം ആശംസിക്കുന്നു-സിഎസ്‌കെ കുറിപ്പില്‍ വ്യക്തമാക്കി.

026-ഐപിഎല്‍ മലയാളിയായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചെന്നൈ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നുള്ള ഊഹാപോഹങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് സിഎസ്‌കെയുടെ സന്ദേശമെന്നതും ശ്രദ്ധേയമാണ്. സിഎസ് കെയുടെ താരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇംഗ്ലണ്ടിന്റെ സാം കറനും എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി രാജസ്ഥാന്‍ റോയല്‍സിലേക്ക് മാറുമെന്നാണ് പ്രതീക്ഷ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more