1 GBP = 120.05
breaking news

ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ നിന്ന് ലഗേജ് മോഷണം; ഒരാൾ അറസ്റ്റിൽ

ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ നിന്ന് ലഗേജ് മോഷണം; ഒരാൾ അറസ്റ്റിൽ

ലണ്ടൻ: ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ നിന്ന് ലഗേജ് മോഷ്ടിച്ചതിന് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. വെസ്റ്റ് സസെക്സിലെ ക്രാളിയിൽ നിന്നുള്ള ജോൺ ബ്രൂക്‌സിനെതിരെ ക്രിമിനൽ നാശനഷ്ട കുറ്റവും ചുമത്തിയിട്ടുണ്ട്.

ഒക്ടോബർ 30 ന് വൈകുന്നേരം 6 മണിയോടെ വിമാനത്താവളത്തിന്റെ സൗത്ത് ടെർമിനലിൽ നിന്ന് ലഗേജ് മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടതായി സസെക്സ് പോലീസ് പറഞ്ഞു. ടെർമിനലിന്റെ സോൺ എ പ്രദേശത്തുനിന്ന് സതേൺ വാക്ക്‌വേ, റിംഗ് റോഡ് വഴി B2036 ബാൽകോംബ് റോഡിലേക്ക് ഇയാൾ ലഗേജുമായി പുറത്തേക്ക് പോകുന്നത് കണ്ടതായി പോലീസ് വക്താവ് പറഞ്ഞു. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ഇയ്യാളെ തിരിച്ചറിഞ്ഞ് കുറ്റം ചുമത്തിയിട്ടുണ്ട്.

നേരത്തെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രതിയെ തിരിച്ചറിയാൻ പോലീസ് ഒരു അപ്പീൽ നൽകിയിരുന്നു. ഈ അപ്പീലിനെ തുടർന്നാണ് ജോൺ ബ്രൂക്സിനെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതുമെന്ന് പോലീസ് സ്ഥിരീകരിച്ചു. 52 കാരനായ ബ്രൂക്‌സ് നവംബർ 25 ന് ക്രാളി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകും.

1958-ൽ എലിസബത്ത് രാജ്ഞി ഒരു വാണിജ്യ വിമാനത്താവളമായി തുറന്ന ഗാറ്റ്‌വിക്ക് വിമാനത്താവളം, 2024-ൽ 43.2 ദശലക്ഷം യാത്രക്കാർക്കാണ് സേവനം നൽകിയത്. നിലവിൽ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ സിംഗിൾ റൺവേ വിമാനത്താവളമാണിത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്കും സന്ദർശകർക്കും ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more