1 GBP = 120.05
breaking news

പതിനേഴാമത് യു കെ ഉഴവൂർ സംഗമത്തിന് ഇനി 7 ദിവസം കൂടി മാത്രം; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍.; 500 ന് മുകളിൽ ഉഴവൂർക്കാർ പതിനഞ്ചാം തിയതി ലെസ്‌റ്ററിൽ ഒത്തുകൂടുന്നു.

പതിനേഴാമത് യു കെ ഉഴവൂർ സംഗമത്തിന് ഇനി 7 ദിവസം കൂടി മാത്രം; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍.; 500 ന് മുകളിൽ ഉഴവൂർക്കാർ പതിനഞ്ചാം തിയതി ലെസ്‌റ്ററിൽ ഒത്തുകൂടുന്നു.

ചരിത്രത്തിലാദ്യമായി യുകെയിൽ 500 ന് മുകളിൽ ഉഴവൂർക്കാർ ഒന്നിച്ച് കൂടുന്നത് ഈ മാസം 15 ന് ലെസ്റ്ററിൽ വച്ച് ആയിരിക്കുമെന്നും, ഈ സംഗമത്തിലേക്ക് യുകെയിലും വിദേശത്തുമുള്ള എല്ലാ ഉഴവൂർക്കാരെയും ലെസ്‌റ്ററിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു എന്നും ചെയർമാൻ ശ്രീ ജോണി കുന്നുംപുറം അറിയിച്ചു.

യുകെയുടെ നാനാഭാഗത്തുനിന്നുമുള്ള ഏരിയാ കോഓർഡിനേറ്റേഴ്‌സിൻ്റെ നേത്രുത്ത്വത്തിൽ നടത്തപ്പെടുന്ന ഈ സംഗമത്തിൽ നാട്ടുകാരും, കൂട്ടുകാരും, കുടുംബക്കാരും ഒരുമിച്ച് ഒത്തുചേരുവാനും കളി തമാശകള്‍ പറഞ്ഞിരിക്കുവാനും കലാ കായിക മാമാങ്കങ്ങളില്‍ ഏർപ്പെടുവാനുമുള്ള ഈ സുവര്‍ണാവസരത്തിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു എന്ന് ചീഫ് കോർഡിനേറ്റർ റ്റോജോ എബ്രഹാം അറിയിച്ചു.

ഗൂഗിള്‍ ഫോം വഴി ഉള്ള രെജിസ്‌ട്രേഷൻ നല്ല രീതിയില്‍ പുരോഗമിക്കുന്നു എന്നും, എല്ലാ സൗകര്യങ്ങളോടും കൂടിയ ലെസ്റ്ററിലെ റാംഗാരിയാ ഹോളിൽ നടത്തപ്പെടുന്ന ഈ സംഗമത്തിലേക്ക് ഇനിയും വരാൻ താല്പര്യമുള്ളവർ റ്റോജോ എബ്രഹാമിനെ (00447985281376)
സമീപിക്കണം എന്നും സംഘാടകർ അറിയിച്ചു. ഇതൊരറിയിപ്പായി സ്വീകരിക്കാനും സംഘാടകര്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more