1 GBP = 120.06
breaking news

സ്ഥാനാരോഹണ ശുശ്രൂഷയും അനുമോദന സമ്മേളനവും ഡിസംബർ ആറിന് : 101 അംഗ കമ്മിറ്റി രൂപീകരിച്ചു.

സ്ഥാനാരോഹണ ശുശ്രൂഷയും അനുമോദന സമ്മേളനവും ഡിസംബർ ആറിന് : 101 അംഗ കമ്മിറ്റി രൂപീകരിച്ചു.

അരുൺ വർഗ്ഗീസ്

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പോസ്തലിക് വിസിറ്റേറ്ററായി നിയമിതനായ നിയുക്ത ബിഷപ്പ് റൈറ്റ് റവ.മോൺ. ഡോ.കുര്യാക്കോസ് തടത്തിൽ റമ്പാന്റെ സ്ഥാനാരോഹണ ശുശ്രൂഷയും അനുമോദന സമ്മേളനവും ഡിസംബർ ആറാം തീയതി യുകെയിലെ ലെസ്റ്ററിലൂള്ള മാർ ഇവാനിയോസ് നഗറിൽ (SPAL) സെൻ്ററിൽ വച്ച് നടത്തപ്പെടും. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവും ആയ കര്‍ദിനാള്‍ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിക്കും.

മലങ്കര കത്തോലിക്കാ സഭയുടെ അത്യുന്നത കര്‍ദിനാള്‍ മേജര്‍ ആര്‍ച്ചുബിഷപ് മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ രക്ഷാധികാരിയായി പരിപാടിയുടെ ക്രമീകരണങ്ങള്ക്കായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു. സംഘാടകസമിതി ചെയർമാൻ ആയി മലങ്കര കത്തോലിക്കാ സഭയുടെ കൂരിയാ മെത്രാന്‍ ഡോ.ആന്റണി മാര്‍ സിൽവാനോസ്, ജനറൽ കൺവീനർ റവ.ഡോ.ലൂയിസ് ചരുവിള പാപ്പി,ജനറൽ സെക്രട്ടറി റോണി ജേക്കബ്, നാഷണൽ കൗൺസിൽ അംഗങ്ങൾ, വിവിധ യൂറോപ്യൻ രാജ്യങ്ങളിലുള്ള മിഷനുകളിലെ വൈദികർ, മിഷൻ പ്രതിനിധികൾ എന്നിവർ കമ്മറ്റിയിൽ അംഗങ്ങളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more