1 GBP = 120.00
breaking news

പണപ്പെരുപ്പം ഉയർന്ന നിലയിലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പലിശ നിരക്കിൽ മാറ്റമില്ല

പണപ്പെരുപ്പം ഉയർന്ന നിലയിലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പലിശ നിരക്കിൽ മാറ്റമില്ല

ലണ്ടൻ: ഈ മാസം പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷ പൊലിഞ്ഞു. യുകെയിലെ പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിലെത്തിയെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അഭിപ്രായപ്പെട്ടതിനെത്തുടർന്ന്, പലിശനിരക്ക് 4% ൽ തന്നെ നിലനിർത്തി. ഇന്നലെ ബാങ്ക് മോണിറ്ററിങ് കമ്മിറ്റിയിൽ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുന്നതിനെ അനുകൂലിച്ച് 5 പേർ വോട്ട് ചെയ്തപ്പോൾ നാലു പേരാണ് പലിശ നിരക്ക് കുറയ്ക്കണമെന്ന ആവശ്യത്തിൽ വോട്ട് ചെയ്തത്. അതേസമയം വോട്ടുകൾ നേടിയെങ്കിലും വായ്പാ ചെലവുകൾ ക്രമേണ താഴേക്ക് പോകാനുള്ള സാധ്യതയുണ്ടെന്ന അഭിപ്രായമാണ് കൂടുതൽ ഉണ്ടായത്.

പലിശ നിരക്കുകൾ ഇപ്പോൾ കുറയ്ക്കുന്നതിനുപകരം, ഈ വർഷം വിലക്കയറ്റം കുറയുന്നത് തുടരുമോ എന്ന് കാത്തിരുന്ന് കാണുന്നതാണ് നല്ലതെന്ന് ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. നവംബർ 26 ന് സർക്കാർ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ബാങ്കിന്റെ തീരുമാനം ചാൻസലർ റേച്ചൽ റീവ്സ് നികുതി വർദ്ധിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ വർദ്ധിച്ചു വരുന്നുണ്ട്. ലേബറിന്റെ പ്രധാന പ്രകടന പത്രിക പ്രതിജ്ഞ ലംഘിക്കുന്ന ആദായനികുതി, നാഷണൽ ഇൻഷുറൻസ് അല്ലെങ്കിൽ വാറ്റ് എന്നിവ ഉയർത്തുന്നത് ചാൻസലർ തള്ളിക്കളഞ്ഞിട്ടില്ല.

ബാങ്കിന്റെ ഏറ്റവും പുതിയ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് റീവ്സ്, മുമ്പ് പ്രവചിച്ചതിലും വേഗത്തിൽ പണപ്പെരുപ്പം കുറയുമെന്ന് കാണിക്കുന്നുവെന്ന് പറഞ്ഞു. ഈ മാസം അവസാനം അവതരിപ്പിക്കുന്ന ബജറ്റിൽ, സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ ന്യായമായ തീരുമാനങ്ങളെടുക്കുമെന്നും, അതുവഴി കാത്തിരിപ്പ് എൻഎച്ച്എസ് പട്ടികകൾ വെട്ടിക്കുറയ്ക്കാനും ദേശീയ കടം കുറയ്ക്കാനും ജീവിതച്ചെലവ് കുറയ്ക്കാനും കഴിയുമെന്നും ചാൻസലർ പറയുന്നു.

എന്നാൽ ചാൻസലർ റേച്ചൽ റീവ്സിന് കൃത്യമായ ഒരു പദ്ധതി ഇല്ലാത്തതിനാൽ പലിശ നിരക്കുകൾ കൂടുതൽ കാലം ഉയർന്ന നിലയിൽ തുടരാൻ കാരണമായെന്നും തൊഴിൽ നികുതിയും അശ്രദ്ധമായ കടം വാങ്ങലും കാരണം ജി7 ൽ യുകെയിലാണ് ഏറ്റവും ഉയർന്ന പണപ്പെരുപ്പം. എന്നിട്ടും അവർ വീണ്ടും നികുതി വർദ്ധിപ്പിക്കാൻ തയ്യാറെടുക്കുകയാണ്, ഇത് നമ്മളെ ഒരു നാശത്തിന്റെ വക്കിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ഷാഡോ ചാൻസലർ മെൽ സ്ട്രൈഡ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more