1 GBP = 120.12
breaking news

വാൻഡ്‌സ്‌വർത്ത് ജയിലിൽ നിന്ന് തെറ്റായി മോചിപ്പിക്കപ്പെട്ട രണ്ട് തടവുകാർക്കായി പോലീസ് തിരച്ചിൽ

വാൻഡ്‌സ്‌വർത്ത് ജയിലിൽ നിന്ന് തെറ്റായി മോചിപ്പിക്കപ്പെട്ട രണ്ട് തടവുകാർക്കായി പോലീസ് തിരച്ചിൽ

ലണ്ടൻ: കഴിഞ്ഞ ആഴ്ച ലണ്ടനിലെ വാൻഡ്‌സ്‌വർത്ത് ജയിലിൽ നിന്ന് തെറ്റായി മോചിപ്പിക്കപ്പെട്ട രണ്ട് തടവുകാർക്കായി പോലീസ് തിരച്ചിൽ വ്യാപകം. 24 കാരനായ അൾജീരിയൻ ലൈംഗിക കുറ്റവാളിയായ ബ്രാഹിം കദ്ദൂർ-ഷെറിഫ് ഒക്ടോബർ 29 ബുധനാഴ്ച ലണ്ടൻ ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ടത്. വഞ്ചനയ്ക്ക് ശിക്ഷിക്കപ്പെട്ട 35 കാരനായ വില്യം സ്മിത്ത് നവംബർ 3 തിങ്കളാഴ്ചയാണ് മോചിതനായത്. ജയിൽ അധികൃതർക്കുണ്ടായ വീഴ്ചയാണ് മോചനത്തിന് കാരണമായത്.

കാദ്ദൂർ-ഷെറിഫ് സന്ദർശന വിസ കാലാവധി കഴിഞ്ഞിട്ടും യുകെയിൽ തങ്ങി കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം ഹദുഷ് കെബാട്ടുവിന് ശേഷം അഭയം തേടുന്നവരെ തെറ്റായി മോചിപ്പിച്ചിട്ടുണ്ടോ എന്ന് കൺസർവേറ്റീവ് എംപി ജെയിംസ് കാർട്ട്ലിഡ്ജ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡേവിഡ് ലാമിയോട് സമ്മർദ്ദം ചെലുത്തി ചോദിച്ചതിനെ തുടർന്നാണ് മോചന വാർത്തകൾ പുറത്തുവന്നത്.
പിഎംക്യുവിൽ ലാമി നേരിട്ട് മറുപടി നൽകിയില്ല – എന്നാൽ കദ്ദൂർ-ഷെറിഫിന്റെ മോചനത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്.

അൾജീരിയൻ തടവുകാരന്റെ ഏറ്റവും പുതിയ തെറ്റായ മോചനം അസ്വീകാര്യമാണ് എന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ വക്താവ് പറഞ്ഞു, സാഹചര്യങ്ങൾ വിലയിരുത്തുകയും ഫോറൻസിക് വിഭാഗവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ഉണ്ടാവുകയും പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more