സുനിൽ കെ ബേബി
നീതിമാൻ റെ ഓർമ്മ വാഴ്വിൻ ആയിത്തീരട്ടെ….
ക്രൈസ്തവ വിശുദ്ധന്മാരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട പ്രഥമ ഭാരതീയനും, പരിശുദ്ധ പരുമല തിരുമേനി എന്ന് ഓമന പേരിൽ വിഖ്യാതനമായ പരിശുദ്ധ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 123മത് ഓർമ്മ പെരുന്നാൾ 2025 നവംബർ മാസം 8, 9 (ശനി ഞായർ) ദിവസങ്ങളിൽ ഗ്ലാസ്ഗോ സെൻറ് ഗീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ ആദരപൂർവ്വം ആഘോഷിക്കപ്പെടുന്നു.
ഈവർഷത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ റവ ഫാദർ ബിനിൽ രാജ് നേതൃത്വം നൽകുന്നു, ശനിയാഴ്ച വൈകിട്ട് 6 പി എം ന് പെരുന്നാൾ കൊടിയേറ്റ് തുടർന്ന് സന്ധ്യ നമസ്കാരവും, ഗാന ശുശ്രൂഷയും, സുവിശേഷ പ്രസംഗം , ആശീർവാദം എന്നിവ നടത്തപ്പെടുന്നു. 9 ന് രാവിലെ പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും , പരിശുദ്ധനായ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥപ്രാർത്ഥനയും , റാസയും, ആശീർവാദവും, നേർച്ച വിളമ്പും, സ്നേഹവിരുന്നും, ആദ്യഫല ശേഖരവും നടത്തപ്പെടുന്നു.
മലങ്കര സഭയുടെ യുഗ ആചാര്യനും കാലത്തെ അതിജീവിച്ച് കർമയോഗിയും മനുഷ്യ സ്നേഹത്തിൻറെ വറ്റാത്ത ഉറവയും ആയിരുന്നു പരിശുദ്ധാ പരുമല കൊച്ചുതിരുമേനി.
തപസ്സു കൊണ്ടും ത്യാഗ ജീവിതം കൊണ്ടും വിശുദ്ധിയുടെ പ്രകാശ നക്ഷത്രം ആയി ജാതിമതഭേദമെന്യേ ഭക്ത ലക്ഷങ്ങൾക്ക് ആശ്വാസത്തിന്റെ അഭയകേന്ദ്രമായ പരിശുദ്ധ പിതാവിൻറെ ഓർമ്മ പെരുന്നാളിൽ പങ്കെടുത്ത അനുഗ്രഹം പ്രാപിപ്പാൻ എല്ലാ വിശ്വാസി സമൂഹത്തെയും സന്തോഷത്തോടെ സാദരം സ്വാഗതം ചെയ്യുന്നു. ഇടവകയ്ക്കു വേണ്ടി, വികാരി – റവ.ഫാദർ ബിനിൽ രാജ് phone No. 07909041107 ട്രസ്റ്റി – സുനിൽ കെ ബേബി നമ്പർ 07898735973 സെക്രട്ടറി- റിയോ ബേബി നമ്പർ 07563744653
പെരുന്നാൾ നടക്കുന്ന പള്ളിയുടെ വിലാസം. 21 Swinton Road. Glasgow G69 6DS.
click on malayalam character to switch languages