1 GBP = 119.96
breaking news

ബിർമിഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻഓർത്തഡോക്സ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ സമാപിച്ചു.

ബിർമിഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻഓർത്തഡോക്സ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ സമാപിച്ചു.

ജോർജ് മാത്യു

മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചു തിരുമേനിയുടെ 123-മത് ഓർമ്മ പെരുന്നാൾ ബിർമിഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ നവംബർ 2 ന് ഞായറാഴ്ച ഭക്തിയാദരപൂർവ്വം ആഘോഷിച്ചു. ഇടവക വികാരി ഫാ.ബിനോയ്‌ ജോഷുവ പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. വിശ്വാസ സഹസ്രങ്ങൾക്ക് അൽമീയ സുഗന്ധം പരത്തി വിശുദ്ധിയുടെ പടവുകൾ കയറിയ പരുമല കൊച്ചു തിരുമേനി യഥാർത്ഥ മനുഷ്യ സ്നേഹിയായിരുന്നു എന്ന് ഇടവകവികാരി കുർബാന മധ്യയുള്ള പ്രസംഗത്തിൽ ചൂണ്ടികാട്ടി.

ഞായറാഴ്ച രാവിലെ പ്രഭാതനമസ്കാരം, വി.കുർബാന, പ്രസംഗം, മധ്യ സ്ഥ പ്രാർത്ഥന, പ്രദിക്ഷണം, ആശിർവാദം, നേർച്ചവിളമ്പ് എന്നിവ നടന്നു. തുടർന്ന് ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി കൊണ്ട്, മർത്ത മറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫുഡ്‌ ഫെസ്റ്റിവൽ പങ്കാളിത്തം കൊണ്ടും, ടീം വർക്ക്‌ കൊണ്ടും ശ്രദ്ധേയമായി. ഇടവക ട്രസ്റ്റി എബ്രഹാം കുര്യൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, അധ്യാൽമിക സംഘടന ഭാരവാഹികൾ എന്നിവർ പെരുന്നാളിന് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more