1 GBP = 121.18
breaking news

ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടനിലേക്കുള്ള ട്രെയിനിൽ കത്തിക്കുത്താക്രമണം; പത്ത് പേർക്ക് പരിക്ക്, രണ്ടുപേർ അറസ്റ്റിൽ

ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടനിലേക്കുള്ള ട്രെയിനിൽ കത്തിക്കുത്താക്രമണം; പത്ത് പേർക്ക് പരിക്ക്, രണ്ടുപേർ അറസ്റ്റിൽ

ലണ്ടൻ: ശനിയാഴ്ച വൈകുന്നേരം കേംബ്രിഡ്ജ്ഷെയറിൽ ഒരു ട്രെയിനിൽ നടന്ന കത്തിക്കുത്താക്രമണത്തെത്തുടർന്ന് കൊലപാതകശ്രമത്തിന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ഭീകരവാദവുമായി ബന്ധപ്പെട്ടതായി കണക്കാക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു.

ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടനിലേക്കുള്ള ട്രെയിനിലാണ് ആക്രമണം നടന്നത്. വൈകുന്നേരം 19:42-യോടെ ഹണ്ടിംഗ്ടൺ റെയിൽവേ സ്റ്റേഷനിലേക്ക് നിരവധി പോലീസ് ഉദ്യോഗസ്ഥർ എത്തിയിരുന്നു, ആക്രമണത്തെത്തുടർന്ന് ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടനിലേക്കുള്ള ട്രെയിൻ ഹണ്ടിങ്ങ്ടൺ സ്റ്റേഷനിൽ അപ്രതീക്ഷിതമായി നിർത്തുകയായിരുന്നു.

പത്ത് പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായിരുന്നു, നാല് പേരെ ഡിസ്ചാർജ് ചെയ്തെങ്കിലും, രണ്ട് പേർക്ക് ജീവന് ഭീഷണിയായ അവസ്ഥ തുടരുന്നുണ്ട്.

യുകെയിൽ ജനിച്ച 32 വയസ്സുള്ള കറുത്ത വർഗ്ഗക്കാരനായ ബ്രിട്ടീഷ് പൗരനും 35 വയസ്സുള്ള കരീബിയൻ വംശജനായ ബ്രിട്ടീഷ് പൗരനുണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ പോലീസ് സ്റ്റേഷനുകളിൽ ചോദ്യം ചെയ്തുവരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more