1 GBP = 121.16
breaking news

ബിർമിഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻഓർത്തഡോക്സ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ നവംബർ 2 ന്

ബിർമിഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻഓർത്തഡോക്സ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ നവംബർ 2 ന്

ജോർജ് മാത്യു

മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചു തിരുമേനിയുടെ 123-മത് ഓർമ്മ പെരുന്നാൾ ബിർമിഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ നവംബർ 2 ന് ഞായറാഴ്ച ഭക്തിയാദരപൂർവ്വം ആഘോഷിക്കുന്നു. ഇടവക വികാരി ഫാ.ബിനോയ്‌ ജോഷുവ പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

ഞായറാഴ്ച രാവിലെ 8.30 ന് പ്രഭാതനമസ്കാരം, വി.കുർബാന, പ്രസംഗം, പ്രദിക്ഷണം, ആശിർവാദം, നേർച്ചവിളമ്പ് എന്നിവ നടക്കും. തുടർന്ന് ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി കൊണ്ട്, മർത്ത മറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഫുഡ്‌ ഫെസ്റ്റിവൽ (ലൈവ് ഫുഡ്‌ ഉൾപ്പെടെ ) ക്രമീകരിച്ചിട്ടുണ്ട്.

ഇടവക ട്രസ്റ്റി എബ്രഹാം കുര്യൻ, സെക്രട്ടറി മിഥുൻ ബാബു തോമസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, അധ്യാൽമിക സംഘടന ഭാരവാഹികൾ എന്നിവർ പെരുന്നാളിന് നേതൃത്വം നൽകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more