1 GBP = 129.39
breaking news

ഐ എൽ ആർ ലഭിക്കുന്നതിനുള്ള കാലാവധി പത്തു വർഷമെന്നുള്ളത് അഞ്ചായി കുറയ്ക്കുന്നത് പരിഗണനയിലില്ല

ഐ എൽ ആർ ലഭിക്കുന്നതിനുള്ള കാലാവധി പത്തു വർഷമെന്നുള്ളത് അഞ്ചായി കുറയ്ക്കുന്നത് പരിഗണനയിലില്ല

ലണ്ടൻ: നിലവിൽ യുകെയിലുള്ള സ്‌കിൽഡ് വർക്കർമാർക്ക് ഐ എൽ ആർ ലഭിക്കുന്നത് പത്ത് വർഷത്തിൽ നിന്ന് അഞ്ചായി കുറയ്ക്കുന്നത് പരിഗണനയിലില്ലെന്ന് വ്യക്തമാക്കി സർക്കാർ. ഇത് സംബന്ധിച്ച ഇൻഡെഫിനിറ്റ് ലീവ് ടു റിമെയ്ൻ ക്വാളിഫിക്കേഷൻ പീരിയഡ് സ്കിൽഡ് വർക്കേഴ്സിന് അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷമാക്കാനുള്ള ഗവൺമെൻ്റ് പ്രൊപ്പോസലിന് എതിരെയുളള ഇ പെറ്റീഷനുമേൽ ഉള്ള ചർച്ച ഇന്നലെ ബ്രിട്ടീഷ് പാർലമെൻ്റിൽ നടന്നു. നിലവിൽ യുകെയിൽ ഉള്ളവർക്ക് മാറ്റം ബാധകമാക്കരുതെന്നാണ് ഇ പെറ്റീഷൻ ആവശ്യപ്പെടുന്നത്. മൂന്നു മണിക്കൂർ നീണ്ട ചർച്ച തികച്ചും ശ്രദ്ധാവഹമായിരുന്നു.

മിക്ക എംപിമാരും തങ്ങളുടെ മണ്ഡലളിലെ ജനങ്ങൾ ഉന്നയിച്ച കാര്യങ്ങൾ പെറ്റീഷൻ കമ്മിറ്റിയ്ക്ക് മുമ്പിൽ അവതരിപ്പിച്ചു. മലയാളി എം.പിയായ സോജൻ ജോസഫ് നാലു മിനിട്ടോളം സംസാരിച്ചു. അദ്ദേഹം കേരളത്തിൽ നിന്നടക്കം റിക്രൂട്ട്മെൻറ് നടന്ന കാര്യം പ്രത്യേകം പരാമർശിച്ചു. വിദേശ സ്കിൽഡ് വർക്കേഴ്സ് എൻഎച്ച്എസ് ജീവനക്കാരുടെ 20 ശതമാനത്തോളം വരുമെന്നതടക്കമുളള കണക്കുകൾ അവതരിപ്പിച്ച അദ്ദേഹം ഇപ്പോഴത്തെ പ്രൊപ്പോസൽ മൂലം നിരവധി കുടുംബങ്ങൾ തങ്ങളുടെ ഭാവി ജീവിതത്തെക്കുറിച്ച് തികച്ചും ആശങ്കയിലാണെന്ന കാര്യം കമ്മിറ്റിയെ അറിയിച്ചു.

വർഷങ്ങളായി അനിയന്ത്രിതമായി ഇമിഗ്രേഷൻ നടക്കുന്നത് കുറയ്ക്കാനുള്ള നടപടികൾ ഈ ഗവൺമെൻ്റ് കൈക്കൊള്ളുമെന്ന കർശന നിലപാടാണ് ചർച്ചയിൽ ഗവൺമെൻ്റ് സ്വീകരിച്ചത്. അഞ്ചു വർഷത്തിൽ പി.ആർ ലഭിക്കുമെന്ന പ്രതീക്ഷയിൽ ജോലിയ്ക്കായി എത്തിയവരുടെ മുന്നിൽ ഗവൺമെൻ്റ് ഗോൾ പോസ്റ്റ് മാറ്റുന്ന സമീപനം ശരിയല്ലെന്ന് തുറന്നടിയ്ക്കാനും ഒരു എം.പി തയ്യാറായി.

നിലവിൽ യുകെയിൽ ഉള്ളവർക്ക് പുതിയ മാറ്റം ബാധകമാവില്ല എന്ന് വ്യക്തമാക്കാൻ ഗവൺമെൻ്റ് ചർച്ചയിൽ തയ്യാറായില്ല. നിലവിലുള്ളവർക്കും ഇത് ബാധകമാകും എന്നതിലൂന്നിയാണ് ഗവൺമെൻ്റ് നയം മുന്നോട്ട് പോകുന്നതെന്ന സൂചനയാണ് ചർച്ചയിൽ ഉണ്ടായത്. ഇക്കാര്യത്തിൽ ഒരു പബ്ളിക് കൺസൾട്ടേഷൻ ഈ വർഷം അവസാനത്തോടെയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അതിൻ്റെ റിസൾട്ടും അന്തിമ തീരുമാനവും എന്നത്തേയ്ക്ക് ലഭ്യമാകുമെന്ന് പറയാൻ ഗവൺമെൻ്റ് തയ്യാറായില്ല. എന്നാൽ ഈ പബ്ലിക് കൺസൾട്ടേഷനിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുതിയ പെർമനൻ്റ് റസിഡൻസി റൂളുകൾ തീരുമാനിയ്ക്കുകയെന്ന് ഗവൺമെൻ്റ് വ്യക്തമാക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more