1 GBP = 129.39
breaking news

അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാകാൻ അംഗങ്ങളോട് ആഹ്വാനം ചെയ്ത് റിഫോം യുകെ ചെയർമാൻ

അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാകാൻ അംഗങ്ങളോട് ആഹ്വാനം ചെയ്ത് റിഫോം യുകെ ചെയർമാൻ

ലണ്ടൻ: ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നറുടെ രാജിയെത്തുടർന്ന്, ഒരു പൊതുതെരഞ്ഞെടുപ്പിന് തയ്യാറെടുക്കണമെന്ന് നിഗൽ ഫാരേജ് റിഫോം യുകെ അംഗങ്ങളോട് ആഹ്വാനം ചെയ്തു. റെയ്‌നർ രാജി പ്രഖ്യാപിച്ചതിന് ശേഷം, ആസൂത്രണം ചെയ്തതിനേക്കാൾ മൂന്ന് മണിക്കൂർ മുമ്പാണ് റിഫോം നേതാവ് തന്റെ മുഖ്യ സമ്മേളന പ്രസംഗത്തിനായി വേദിയിലെത്തിയത്. “ലേബർ പാർട്ടിയിൽ ഒരു വലിയ പിളർപ്പ് കാണാൻ പോകുകയാണ്,2027 ൽ ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കാനുള്ള എല്ലാ സാധ്യതയും ഇപ്പോൾ ഉണ്ടെന്ന് ഞാൻ കരുതുന്നു, ആ നിമിഷത്തിനായി നമ്മൾ തയ്യാറായിരിക്കണം.” അദ്ദേഹം പറഞ്ഞു.

മുൻ റിഫോം ചെയർമാൻ സിയ യൂസഫിനെ നയരൂപീകരണ തലവനായി നിയമിക്കുന്നതിനായി ഒരു പുതിയ വകുപ്പ് രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ലേബർ പാർട്ടി ആഭ്യന്തര കലഹത്തിലേക്ക് ഇറങ്ങാൻ പോകുന്നതിനാലും നിരവധി ഇടതുപക്ഷക്കാർ ജെറമി കോർബിൻ സ്ഥാപിക്കുന്ന പുതിയ പാർട്ടിയിലേക്ക് മാറുമെന്നതിനാലും 2027 ലെ തിരഞ്ഞെടുപ്പ് സാധ്യമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ക്ഷേമ ബജറ്റിൽ ഉടൻ തന്നെ ഗുരുതരമായ ചില വെട്ടിക്കുറവുകൾ വരുത്തുമെന്നും, തിരഞ്ഞെടുക്കപ്പെട്ടാൽ തന്റെ പാർട്ടി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ബോട്ടുകൾ വഴിയെത്തുന്ന അനധികൃത കുടിയേറ്റം നിർത്തലാക്കുമെന്നും, ദോഷകരവും പാഴാക്കുന്നതും ആയ നെറ്റ് സീറോ നയങ്ങൾ ഒഴിവാക്കുമെന്നും, സീറോ ടോളറൻസ് പോലീസിംഗ് ഉപയോഗിച്ച് ബ്രിട്ടനെ സുരക്ഷിതമാക്കുമെന്നും റിഫോം നേതാവ് പറഞ്ഞു.

കുടിയേറ്റക്കാരുടെ പ്രശനങ്ങളുമായി ബന്ധപ്പെട്ട കരാറുകളെക്കുറിച്ച് ചർച്ച ചെയ്യാൻ അൽബേനിയൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്താൻ പദ്ധതിയിടുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more