1 GBP = 129.32
breaking news

ലേബർ പാർട്ടി അധികാരത്തിൽ വന്നതിനുശേഷം ചെറുവള്ളങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാരുടെ എണ്ണം 50,000 കവിഞ്ഞു

ലേബർ പാർട്ടി അധികാരത്തിൽ വന്നതിനുശേഷം ചെറുവള്ളങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാരുടെ എണ്ണം 50,000 കവിഞ്ഞു

ലണ്ടൻ: കഴിഞ്ഞ വേനൽക്കാലത്ത് ലേബർ പാർട്ടി അധികാരത്തിൽ വന്നതിനുശേഷം ചെറുവള്ളങ്ങളിൽ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാരുടെ എണ്ണം 50,000 കവിഞ്ഞു. തിങ്കളാഴ്ച 474 കുടിയേറ്റക്കാർ കൂടി ഡിങ്കി ബോട്ടുകളിൽ എത്തിയതോടെ ഒരു വർഷത്തിനിടെ ചാനൽ കടന്നെത്തിയവരുടെ എണ്ണം 50,271 ആയതായി ഹോം ഓഫീസ് വ്യക്തമാക്കി.

അതേസമയം യുകെയിലേക്ക് കടക്കാൻ ബോട്ടിൽ കയറാൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച ഒരു സ്ത്രീ മരിച്ചതായി ഫ്രഞ്ച് അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ കണക്കുകൾ പരാമർശിച്ച്, കൂടുതൽ നടപടികൾ സ്വീകരിച്ച് വരുന്നതായും മുൻ കാലങ്ങളെ അപേക്ഷിച്ച് എത്തുന്നവരുടെ എണ്ണം കുറവാണെന്നും വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ പറഞ്ഞു. മനുഷ്യക്കടത്ത് സംഘങ്ങളെ തകർക്കാനുള്ള ലേബറിന്റെ പദ്ധതി വെറും മുദ്രാവാക്യം മാത്രമാണെന്ന് കണക്കുകൾ കാണിക്കുന്നുവെന്ന് കൺസർവേറ്റീവ് നേതാവ് കെമി ബാഡെനോക്ക് പറഞ്ഞു.

യുഎൻ ഏജൻസിയായ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) പ്രകാരം, ഈ വർഷം ചാനൽ കടക്കാൻ ശ്രമിച്ച് കുറഞ്ഞത് 20 പേരെങ്കിലും മരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ഒരു ക്രോസിംഗ് പോയിന്റിലേക്ക് യാത്ര ചെയ്തിരുന്നവരും, കാർ അപകടങ്ങൾ മൂലമോ ആരോഗ്യപരമായ പ്രശ്നങ്ങൾ മൂലമോ മരിച്ചവരും ഇതിൽ ഉൾപ്പെടുന്നു.

സർ കെയർ സ്റ്റാർമർ പ്രധാനമന്ത്രിയായപ്പോൾ നൽകിയ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മനുഷ്യക്കടത്ത് സംഘങ്ങളെ ഇല്ലാതാക്കുമെന്നത്. സർക്കാർ പുതിയ നടപടികൾ സ്വീകരിക്കുമെന്ന് പറയുമ്പോഴും ഏറ്റവും പുതിയ ക്രോസിംഗ് കണക്കുകൾ പുറത്തുവരുന്നത് ആശങ്ക പരത്തുന്നുവെന്ന് പ്രതിപക്ഷ എംപിമാർ ആരോപിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more