1 GBP = 112.60
breaking news

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത സുവാറ 2025 ഫൈനൽ മത്സരങ്ങൾ ശനിയാഴ്ച്ച ലെസ്റ്ററിൽ

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത സുവാറ 2025 ഫൈനൽ മത്സരങ്ങൾ ശനിയാഴ്ച്ച ലെസ്റ്ററിൽ

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത , ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന അഞ്ചാമത് സുവാറ 2025 ന്റെ ഫൈനൽ മത്സരങ്ങൾ ഈ ശനിയാഴ്ച ലെസ്റ്ററിലുള്ള കിർബി മക്സോൾ ഹാളിൽ വച്ച് നടത്തപ്പെടും . വിവിധ പ്രായപരിധിയിലുള്ളവർക്കായി ഓൺലൈൻ ആയി നടത്തപ്പെട്ട മത്സരത്തിൽ ആയിരത്തിലധികം മത്സരാർത്ഥികളാണ് ഈ വർഷം പങ്കെടുത്തത് . വിവിധ റൗണ്ടുകളിലായി നടത്തിയ മത്സരങ്ങൾ നിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ എയ്ജ് ഗ്രൂപ്പിൽ നിന്നുമുള്ള ആറ് മത്സരാർത്ഥികൾ വീതമാണ് അവസാന റൌണ്ട് മത്സരത്തിലേക്ക് യോഗ്യത നേടിയത് .

മെയ് 3 ശനിയാഴ്ച്ച ലെസ്റ്ററിലുള്ള കിർബി മക്സോൾ ഹാളിൽ രാവിലെ ഒമ്പതുമണിക്ക് ഉദ്ഘടനസമ്മേളനവും തുടർന്ന് 10 മണിമുതൽ വിവിധ പ്രായപരിധിയിലുള്ളവരുടെ ഫൈനൽ മത്സരങ്ങൾ ആരംഭിക്കുകയും ചെയ്യും . മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നൽകും . വലിയ നോമ്പിനോട് അനുബന്ധിച്ച് നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ ബൈബിൾ കൂടുതലായി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തപ്പെടുകയെന്ന്  ബൈബിൾ അപ്പോസ്റ്റലേറ്റിനു വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു  . മത്സരങ്ങൾ നടക്കുന്ന സ്ഥലത്തിന്റെ വിലാസം ചുവടെ കൊടുക്കുന്നു .

 Venue Details

Kirby Muxloe Village Hall

Station Road, Kirby Muxloe,

Leicester, LE9 2EN

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more