1 GBP = 112.60
breaking news

ഇ​റാ​ന്റെ ആ​ണ​വ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് യു.​എ​സു​മാ​യി അ​ടു​ത്ത ഘ​ട്ട ച​ർ​ച്ച റോ​മി​ൽ

ഇ​റാ​ന്റെ ആ​ണ​വ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് യു.​എ​സു​മാ​യി അ​ടു​ത്ത ഘ​ട്ട ച​ർ​ച്ച റോ​മി​ൽ

തെ​ഹ്റാ​ൻ: ഇ​റാ​ന്റെ ആ​ണ​വ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് യു.​എ​സു​മാ​യി അ​ടു​ത്ത ഘ​ട്ട ച​ർ​ച്ച റോ​മി​ൽ ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും. മു​ന്നോ​ടി​യാ​യി ഫ്രാ​ൻ​സ്, ജ​ർ​മ​നി, യു.​കെ എ​ന്നി​വ​യു​മാ​യി വെ​ള്ളി​യാ​ഴ്ച ച​ർ​ച്ച ന​ട​ക്കും.

സാ​മ്പ​ത്തി​ക ഉ​പ​രോ​ധ ന​ട​പ​ടി​ക​ളി​ൽ ചി​ല​ത് എ​ടു​ത്തു​ക​ള​യാ​ൻ ത​ങ്ങ​ളു​ടെ ആ​ണ​വ പ​ദ്ധ​തി​യി​ൽ നി​യ​ന്ത്ര​ണം വ​രു​ത്തു​ന്ന​താ​കും പ്ര​ധാ​ന അ​ജ​ണ്ട. ക​രാ​ർ ന​ട​പ്പാ​യി​ല്ലെ​ങ്കി​ൽ ഇ​റാ​ന്റെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ ബോം​ബി​ട്ട് ത​ക​ർ​ക്കു​മെ​ന്ന് നേ​ര​ത്തെ യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​റാ​നെ​തി​രെ ഉ​പ​രോ​ധം തു​ട​ർ​ന്നാ​ൽ അ​ണു​വാ​യു​ധം വി​ക​സി​പ്പി​ക്കു​മെ​ന്ന് ഇ​റാ​നും പ​റ​യു​ന്നു. കഴിഞ്ഞ രണ്ട് റൗണ്ട് ചർച്ചകളെന്ന പോലെ റോമിലെ ചർച്ചകളിലും ഒമാൻ തന്നെയാകും മധ്യസ്ഥർ. നേരത്തെ മസ്കത്ത്, റോം എന്നിവിടങ്ങളിലാണ് നടന്നിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more