1 GBP = 105.71
breaking news

‘ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർമാർ സഞ്ജുവിന്റെ കരിയർ തകർക്കുന്നു’; കെസിഎയെ വിമർശിച്ച് ശശി തരൂർ

‘ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർമാർ സഞ്ജുവിന്റെ കരിയർ തകർക്കുന്നു’; കെസിഎയെ വിമർശിച്ച് ശശി തരൂർ

ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിൽ നിന്നും മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ വിമർശിച്ച് ശശി തരൂർ എംപി. ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർമാരുടെ ഈഗോയാൽ സഞ്ജുവിന്റെ കരിയർ തകർക്കുകയാണെന്നും സഞ്ജുവിനെ പുറത്താക്കി കേരളം ഹസാരെയുടെ ക്വാർട്ടർ ഫൈനലിൽ പോലും എത്തില്ലെന്ന് ഉറപ്പ് വരുത്തിയത് കെസിഎ അധികാരികളെ അലട്ടുന്നില്ലെന്നും തരൂർ പറയുന്നു.

‘എസ്എംഎയ്ക്കും വിജയ് ഹസാരെ ട്രോഫി ടൂർണമെൻ്റിനുമിടയിലുള്ള പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച് സഞ്ജു കെസിഎയ്ക്ക് മുൻകൂറായി കത്തെഴുതിയിരുന്നു, എന്നിട്ടും ടീമിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇതോടെ സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കി. ഇന്ത്യക്ക് വേണ്ടി ഏകദിനത്തിൽ 56.66 ശരാശരിയുള്ള ഹസാരെയുടെ ഏറ്റവും ഉയർന്ന സ്‌കോർ 212* നേടിയ ഒരു ബാറ്റ്‌സ്മാൻ (ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ഔട്ടിംഗിലെ ഒരു സെഞ്ച്വറി ഉൾപ്പെടെ) ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർമാരുടെ ഈഗോയാൽ താരത്തിന്റെ കരിയർ നശിപ്പിക്കുകയാണ്. സഞ്ജുവിനെ പുറത്താക്കി കേരളം ഹസാരെയുടെ ക്വാർട്ടർ ഫൈനലിൽ പോലും എത്തില്ലെന്ന് ഉറപ്പ് വരുത്തിയത് കെസിഎ മേധാവികളെ അലട്ടുന്നില്ലേ?’ ശശി തരൂർ എക്‌സിൽ കുറിച്ചു.

അതേസമയം, ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ സഞ്ജു സാംസണ് മുന്നിലുണ്ടായിരുന്ന അവസാന അവസരമായിരുന്നു വിജയ് ഹസാരെ ട്രോഫി. ഏകദിന ഫോർമാറ്റിൽ ഉള്ള ഈ ആഭ്യന്തര ടൂർണ്ണമെന്റിൽ മിന്നും പ്രകടനം നടത്തിയാൽ സഞ്ജുവിന് ടീമിലേക്ക് വിളിയെത്തിയേനെ എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. കേരളത്തിനായി കളിക്കാം എന്ന് അറിയിച്ച് സഞ്ജു കെ സി എക്ക് കത്ത് അയച്ചിരുന്നു. എന്നാൽ മറുപടിയൊന്നും കിട്ടിയില്ല. തന്നെ ഒഴിവാക്കിക്കൊണ്ടുള്ള ടീം പ്രഖ്യാപനം വന്നപ്പോൾ വീണ്ടും കത്തയച്ചു അതിനും മറുപടിയുണ്ടായില്ല. അങ്ങനെ ഇന്ത്യൻ ടീമിലേക്കുള്ള വഴിയൊരുക്കാനുള്ള സഞ്ജുവിന്റെ അവസരം നഷ്ടമായി. കെസിഐയിലെയും സെലക്ടർമാർക്കിടയിലെയും ചിലരുടെ ഏകപക്ഷീയമായ നിലപാടാണ് സഞ്ജുവിന്റെ കാലു വാരലിന് പിന്നിൽ എന്നാണ് പുറത്തു വരുന്ന വിവരം.

ക്യാമ്പിൽ പങ്കെടുത്താൽ മാത്രമേ ടീമിലേക്ക് പരിഗണിക്കൂ എന്ന നിയമം പെട്ടെന്നുണ്ടായത് ഇതുകൊണ്ടാണ്. പിന്നീട് ക്യാമ്പിൽ പങ്കെടുക്കാതിരുന്ന മറ്റൊരു താരത്തിന് അവസരം കൊടുക്കുകയും ചെയ്തു ഇതേ സെലക്ടർമാർ. സഞ്ജു അവസാനമായി കളിച്ച അന്താരാഷ്ട്ര ഏകദിനത്തിൽ സെഞ്ചുറി നേടിയിരുന്നു . മൂന്ന് സെഞ്ചുറികൾ നേടി ട്വന്റി 20 യിലും മിന്നും ഫോമിൽ കരിയറിലെ പീക്ക് ഫോമിൽ നിൽക്കുമ്പോഴാണ് സഞ്ജുവിനോട് സ്വന്തം ഘടകത്തിന്റെ ക്രൂരത.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more