1 GBP = 106.75
breaking news

ആത്മകഥാ വിവാദം; ഇ.പി ജയരാജനോട് സിപിഐഎം വിശദീകരണം തേടിയേക്കും

ആത്മകഥാ വിവാദം; ഇ.പി ജയരാജനോട് സിപിഐഎം വിശദീകരണം തേടിയേക്കും

ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജനോട് സിപിഐഎം വിശദീകരണം തേടിയേക്കും. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യാൻ സാധ്യത. അതിനിടെ ഇ.പി ജയരാജൻ ഇന്ന് പാലക്കാട്ട് എത്തി ഡോ പി സരിന് വേണ്ടി പ്രചാരണം നടത്തും. ഇപി ജയരാജന്റെ ആത്മകഥയിൽ ഡോ പി സരിനെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപിയുടെ നീക്കം.
പുസ്തകത്തിന്റെ ഉള്ളടക്കം തള്ളിയ ഇപി ഡിജിക്ക്‌ പരാതിയും നൽകിയിട്ടുണ്ട്.

വിവാദമായതോടെ തളളിപ്പറഞ്ഞെങ്കിലും സി.പി.ഐ.എമ്മിനെ രാഷ്ട്രീയമായും
സംഘടനാപരവുമായും പ്രതിരോധത്തിൽ ആക്കുന്നതാണ് ഇ.പി.ജയരാജൻെറ ആത്മകഥ. ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ തളളിപ്പറയുന്നതും ജാവദേക്കർ കൂടിക്കാഴ്ചയെ ന്യായീകരിക്കുന്നതുമാണ് പാർട്ടിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നത്. എന്നാൽ മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതും ബോണ്ട് വിവാദത്തിലെ തീർപ്പും അംഗീകരിക്കാൻ.

ഇ.പി.കൂട്ടാക്കാത്തത് സമ്മേളനകാലത്ത് സംഘടന പ്രശ്നങ്ങളും ബുദ്ധിമുട്ടുണ്ടാക്കുന്നു.

ആറ് പതിറ്റാണ്ടുകാലത്തെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിലെ അനുഭവങ്ങൾ പങ്ക് വെയ്ക്കുന്ന ഇ.പി.ജയരാജൻെറ ആത്മകഥ സാധാരണ നിലയിൽ CPIM-ൻെറ രാഷ്ട്രീയ ചരിത്രമായി കൂടി മാറേണ്ടതാണ്.എന്നാൽ ഉപതിരഞ്ഞെടുപ്പിൻെറ വോട്ടെടുപ്പ് ദിവസം പുറത്തുവന്ന ആത്മകഥ പാർട്ടിയെ പലവിധത്തിൽ വെട്ടിലാക്കുന്നതായി. രാഷ്ട്രീയം തന്നെയാണ് അതിൽ പ്രധാനം. കോൺഗ്രസിൽ വിമത
ശബ്ദം ഉയർത്തിയ നേതാവിനെ ഒറ്റരാത്രി കൊണ്ട് മറുകണ്ടം ചാടിച്ച് സ്ഥാനാർഥിയാക്കിയതിനെ ചോദ്യം ചെയ്യുന്നത് മറ്റാരുമല്ല. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ തന്നെ.

20ന് വോട്ടെടുപ്പ് നടക്കുന്ന പാലക്കാട്ട് ഇത് വൻ തോതിൽ പ്രചരണ വിഷയമാകുമെന്ന് ഉറപ്പാണ്.ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിനെ വീണ്ടും ന്യായീകരിക്കുന്നതാണ് ഇ.പിയുടെ ആത്മകഥ സി.പി.എമ്മിനുണ്ടാക്കുന്ന മറ്റൊരു രാഷ്ട്രീയ പ്രതിസന്ധി. അതും ഉപതിരഞ്ഞെടുപ്പ് വേളയിൽ സി.പി.ഐ. എമ്മിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നുണ്ട്. രാഷ്ട്രീയമായി മാത്രമല്ല ഇ.പിയുടെ ആത്മകഥ സംഘടനാപരമായും സി.പി.ഐ.എമ്മിനെ പ്രശ്നത്തിലാക്കുന്നുണ്ട്. മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനത്തെ ചോദ്യം ചെയ്യുന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more