1 GBP = 107.21

KSRTC മുൻ ജീവനക്കാരുടെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി

KSRTC മുൻ ജീവനക്കാരുടെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി


കെ എസ് ആർ ടിസിയിലെ മുൻ ജീവനക്കാരുടെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി നിർദേശം. സെപ്റ്റംബർ മാസത്തെ പെൻഷൻ നൽകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം പാലിക്കുമെന്ന് കെ എസ് ആർ ടിസി കോടതിയിൽ ഉറപ്പ് നൽകി. ഓഗസ്റ്റ് മാസത്തെ പെൻഷൻ വിതരണം തുടങ്ങിയെന്ന് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു.

ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് അടക്കം നൽകിയ കോടതിയലക്ഷ്യ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കെ എസ് ആർ ടിസിയിലെ മുൻ ജീവനക്കാരുടെ പെൻഷൻ വിതരണത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more